കൂട്ടുപുഴയിൽ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ : ജില്ല എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നടത്തിയ റെയ്ഡിൽ ലഹരി ഗുളികകളുമായയി യുവാവിനെ അറസ്റ്റ് ചെയ്തു.
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ക്യാപ്സ്യൂൾ ഗുളികകൾ കടത്തിക്കൊണ്ടുവന്ന മുഴുപ്പിലങ്ങാട് സ്വദേശി ആർ. കെ.അഫ്സീറിനെയാണ് ( 37) അറസ്റ്റ് ചെയ്തത്.
സ്‌പെഷൽ സ്ക്വാഡ്
സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനൻ, ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രമോദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.