IRITTY
ആനമതിൽ വൈകിയപ്പോൾ പൊലിഞ്ഞത് ആറ് ജീവൻ; എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികം

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കുന്നതിനായി 2019 ജനുവരി 6ന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ വൈകിപ്പിച്ചപ്പോൾ പൊലിഞ്ഞത് ആറ് ജീവൻ.
ആനമതിൽ പണിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികമാണ്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് തുക 53.234 കോടി രൂപയാണ്.
550 മീറ്ററിൽ റെയിൽ വേലി ഉൾപ്പെടെ പത്തര കിലോമീറ്ററിൽ ആന മതിൽ പണിയാമുള്ള ചെലവ്. നേരത്തേ പത്തര കിലോമീറ്റർ മതിലും 3 കിലോമീറ്റർ റെയിൽ വേലിയും 22 കോടി രൂപയ്ക്ക് പണിയാമെന്നു വ്യക്തമാക്കിയാണ് ഊരാളുങ്കൽ സൊസൈറ്റി എസ്റ്റിമേറ്റ് നൽകിയത്. ആറളം ഫാമിൽ ആദിവാസി പുനരധിവാസം നടത്തിയ ശേഷം 2014ൽ തന്നെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഏപ്രിൽ 20ന് ബ്ലോക്ക് 13ൽ ചോമാനിയിൽ മാധവിയെയാണ് ആന കൊലപ്പെടുത്തിയത്. അടുത്ത 3 വർഷം കൊണ്ട് 5 പേരെ കൂടി ആന കൊലപ്പെടുത്തിയതോടെയാണ് എ.കെ.ബാലൻ ആനമതിൽ ഉടൻ പണിയുമെന്നു പ്രഖ്യാപിച്ചത്.
ഒരു വർഷത്തിനകം മതിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. ചില ഉന്നത ഉദ്യോഗസ്ഥർ മതിൽ പണി അനന്തമായി നീട്ടിക്കൊണ്ടു പോയി. ഇപ്പോൾ 6 പേർ കൂടി കാട്ടാനക്കലിക്കു ഇരയായി.
ഉടക്കിട്ടത് ഉന്നത ഉദ്യോഗസ്ഥർ
2019ൽ മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചപ്പോൾ പദ്ധതിക്ക് ഉടക്കിട്ടത് അദ്ദേഹത്തിന്റെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഓരോ കാരണം പറഞ്ഞു ഫയലുകൾ നീട്ടി. പിന്നീട് 2021 ഓഗസ്റ്റ് 5 ന് ആന മതിൽ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനെതിരെ ചീഫ് സെക്രട്ടറി വിദഗ്ധ സമിതിയെ നിയോഗിച്ചു സമാന്തര മാർഗങ്ങൾ പഠിക്കാൻ നിർദേശിച്ചു. ഇവരുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. അതോടെ, ഹൈക്കോടതി മതിൽ വേണ്ട, സോളർ തൂക്കുവേലി മതി എന്നു വിധി പറഞ്ഞു. എന്നാൽ, സോളർ തൂക്കുവേലിക്കു ശുപാർശ നൽകിയവർ ആ നിർമാണവും നടത്തിയില്ല.
അനുകൂലിച്ച് മന്ത്രിയും
ഇപ്പോൾ ആന മതിൽ തന്നെ പണിയാനും ടിആർഡിഎം ഫണ്ട് തന്നെ വകയിരുത്താനും സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിൽ ശക്തമായി മന്ത്രി കെ.രാധാകൃഷ്ണും ഒപ്പം ചേർന്നതായി സൂചന. ടിആർഡിഎം ഫണ്ട് വകയിരുത്തിയതിനാലാണു വലിയ സാങ്കേതികത്വം ഇല്ലാതെ സ്പെഷൽ വർക്കിങ് ഗ്രൂപ്പ് അനുമതി വേഗം ലഭിച്ചത്.
നേരത്തേ തലശ്ശേരി സബ് കലക്ടറായിരിക്കെ ആറളം ഫാമിൽ എംഡിയുടെ ചുമതല വഹിച്ചിരുന്ന എൻ.പ്രശാന്താണ് ഇപ്പോൾ എസ്‌സി – എസ്ടി സെക്രട്ടറി. ആറളം ഫാമിന്റെയും പുനരധിവാസ മേഖലയുടെയും പ്രശ്നങ്ങൾ നന്നായി അറിയാവുന്ന ഇദ്ദേഹവും ആനമതിലിനു അനുകൂലമായി നിലപാട് എടുത്തു.
ഒന്നാംപ്രതി മുഖ്യമന്ത്രി: പി.കെ.കൃഷ്ണദാസ്
കണ്ണൂർ ∙ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയും സിപിഎം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.
ആറളത്ത് ആനമതിൽ നിർമിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കലക്ടറേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, വി.വി.ചന്ദ്രൻ, കെ.സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
IRITTY
പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി


ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്