Kannur
മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ് നിലച്ചിട്ട് 58 ദിവസം; കുലുക്കമില്ലാതെ അധികൃതർ

മാട്ടൂൽ: സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തിവന്ന മാട്ടൂൽ– പറശ്ശിനിക്കടവ് ബോട്ട് സർവീസ് നിലച്ചിട്ട് 58 ദിവസം. ലാഭകരമായിരുന്ന എസ്.37 എന്ന ബോട്ട് സർവീസ് മുന്നറിയിപ്പില്ലാതെയാണ് നിർത്തിയത്.
രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് എന്നിവിടങ്ങളിൽ പോയ ശേഷമാണ് മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടിയിൽ എത്തുന്നത്. തുടർന്ന് 11.45ന് തിരിച്ച് പറശ്ശിനിക്കടവിലേക്ക് പുറപ്പെടും.
ഓരോ സ്റ്റോപ്പിലും ഒട്ടേറെ യാത്രക്കാരാണ് ബോട്ടിനെ ആശ്രയിച്ചിരുന്നത്. പ്രധാനമായും പറശ്ശിനിക്കടവിലേക്ക് പോകാനും വരാനും ബോട്ട് സഹായിച്ചിരുന്നു.
നിലവിൽ എൻജിൻ തകരാറ്, പ്ലാറ്റ് ഫോം തുരുമ്പെടുക്കൽ എന്നിവ കാരണം അഴീക്കൽ പാലം ജെട്ടിയിൽ അറ്റകുറ്റപ്പണിക്കായി വച്ചിരിക്കുകയാണ് ബോട്ട്.
എൻജിൻ തകരാറ് പരിഹരിച്ചെങ്കിലും പ്ലാറ്റ് ഫോമിന്റെ തകിട് മാറ്റി സ്ഥാപിക്കണം. ഉപ്പിന്റെ അംശം കൂടുതലുളള കടലും പുഴയും ചേരുന്ന ഭാഗമായതിനാൽ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായ ബോട്ട് വേഗത്തിൽ തുരുമ്പെടുക്കും.
Kannur
കണ്ണൂർ മണ്ഡലത്തിലെ ഹർത്താൽ ഏപ്രിൽ എട്ടിലേക്ക് മാറ്റി


കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ഏപ്രിൽ 2 ന് നടത്താനിരുന്ന പണിമുടക്കും ഹർത്താലും 8 ലേക്ക് മാറ്റിയതായി നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാണ് ആവശ്യം രാഷ്ട്രീയ പാർട്ടികളും സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ സംയുക്തമായാണ് പണിമുടക്കും ഹർത്താലും നടത്തുന്നത്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ സമയം പുന:ക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.
Kannur
വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി


കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്‌സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്