Connect with us

Kannur

വേനൽക്കാല സമയക്രമത്തിൽ കണ്ണൂരിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ

Published

on

Share our post

കണ്ണൂർ : വേനൽക്കാല സമയക്രമത്തിൽ (സമ്മർ ഷെഡ്യൂൾ) കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ.26ന് നിലവിൽ വരുന്ന ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 268 സർവീസുകളാണ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആഴ്ചയിൽ 142 ആഭ്യന്തര സർവീസുകളും 126 രാജ്യാന്തര സർവീസുകളും ഉൾപ്പെടെയാണ് ഇത്.വിന്റർ ഷെഡ്യൂളിൽ 239 സർവീസുകളായിരുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും വാരാണസിയിലേക്കു നേരിട്ടുള്ള സർവീസ് ഇൻഡിഗോ സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ 9 നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാം. ആഴ്ചയിൽ ബെംഗളൂരുവിലേക്ക് 44 സർവീസുകളും മുംബൈയിലേക്ക് ആഴ്ചയിൽ 28 സർവീസുകളും ഉണ്ടാകും.

അബുദാബിയിലേക്ക് 24, ബഹ്‌റൈനിലേക്ക് 2, ദമാമിലേക്ക് 4, ദോഹയിലേക്ക് 24, ദുബായിലേക്ക് 28, ജിദ്ദയിലേക്ക് 4, കുവൈത്തിലേക്ക് 10, മസ്കത്തിലേക്ക് 12, റിയാദിലേക്ക് 4, ഷാർജയിലേക്ക് 14 എന്നിങ്ങനെയാണ് ഓരോ ആഴ്ചയും കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ.


Share our post

Kannur

കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.

കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

Published

on

Share our post

പാ​പ്പി​നി​ശ്ശേ​രി: അ​ഴീക്കോ​ട് ദി​നേ​ശ് ബീ​ഡി വ്യ​വ​സാ​യ സ​ഹ​ക​ര​ണ കേ​ന്ദ്ര​ത്തി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന പാ​പ്പി​നി​ശ്ശേ​രി​യി​ലും അ​ഴീ​ക്കോ​ട് മൂ​ന്നു നി​ര​ത്തി​ലെ​യും ര​ണ്ടു ശാ​ഖ​ക​ളും അ​ട​ച്ചു​പൂ​ട്ടി. 1985 മേ​യ് ഒ​ന്നി​ന് 130 ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പാ​പ്പി​നി​ശ്ശേ​രി​യി​ൽ ദി​നേ​ശ് ബീ​ഡി സം​ഘം ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.അ​ന്ന​ത്തെ എം.​എ​ൽ.​എ ആ​യി​രു​ന്ന ഇ.​പി. ജ​യ​രാ​ജ​നാ​ണ് പാ​പ്പി​നി​ശ്ശേ​രി സം​ഘം ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 1975 ജ​നു​വ​രി മു​ന്നി​ന് ക​രി​ക്ക​ൻ​കു​ള​ത്ത് 150 ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ തു​ട​ക്കം കു​റി​ച്ച സം​ഘം ശാ​ഖ അ​ട​ച്ചു പൂ​ട്ടി​യി​ട്ട് പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി. പാ​പ്പി​നി​ശ്ശേ​രി ശാ​ഖ​യും മൂ​ന്നു​നി​ര​ത്തി​ലെ ശാ​ഖ​യും ചി​റ​ക്ക​ൽ ബ്രാ​ഞ്ചി​ലേ​ക്ക് ല​യി​പ്പി​ച്ചു.അ​ഴീ​ക്കോ​ട് അ​ട​ക്ക​മു​ള്ള പ്രൈ​മ​റി സം​ഘ​വും ക​ണ്ണൂ​ർ സം​ഘ​വും ല​യി​പ്പി​ച്ച് ഒ​റ്റ സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സം​ഘം ഭാ​ര​വാ​ഹി​ക​ൾ. ഇ​തോ​ടെ പാ​പ്പി​നി​ശ്ശേ​രി​യി​ൽ ജോ​ലി​ചെ​യ്തു വ​രു​ന്ന 21 തൊ​ഴി​ലാ​ളി​ക​ളും മൂ​ന്നു നി​ര​ത്തി​ലെ 16 തൊ​ഴി​ലാ​ളി​ക​ളും ഇ​നി ചി​റ​ക്ക​ൽ ബ്രാ​ഞ്ചി​ലാ​ണ് തൊ​ഴി​ൽ ചെ​യ്യേ​ണ്ട​ത്. പാ​പ്പി​നി​ശ്ശേ​രി​യി​ൽ നി​ന്നും ചി​റ​ക്ക​ലി​ലേ​ക്ക് പോ​കാ​ൻ ദി​നം​പ്ര​തി 25 രൂ​പ​യോ​ളം ബ​സ്​ ചാ​ർ​ജ് കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന​തി​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചു.പാ​പ്പി​നി​ശ്ശേ​രി​യി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​റ​ക്ക​ൽ ദി​നേ​ശ് ബീ​ഡി ബ്രാ​ഞ്ചി​ലേ​ക്ക് മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​യ​പ്പും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ ദി​നേ​ശ് ബീ​ഡി വ്യ​വ​സാ​യ​ത്തി​ൽ 42000 ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്നു. അ​തി​ൽ ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.യാ​ത്ര​യ​യ​പ്പി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​കാ​ല ബീ​ഡി തൊ​ഴി​ലാ​ളി​യാ​യ കോ​ട്ടൂ​ർ ഉ​ത്ത​മ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ഴീ​ക്കോ​ട് ബീ​ഡി തൊ​ഴി​ലാ​ളി വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ കീ​ഴി​ലു​ള്ള പാ​പ്പി​നി​ശ്ശേ​രി വ​ർ​ക്ക് ഷെ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചി​റ​ക്ക​ൽ ദി​നേ​ശ് ബീ​ഡി ബ്രാ​ഞ്ചി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള യാ​ത്ര​യ​പ്പും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ​ൻ. ഉ​ഷ, മ​ണ്ടൂ​ക്ക് മോ​ഹ​ന​ൻ, കെ. ​ര​ജ​നി, കെ. ​ദീ​പ, ചെ​രി​ച്ച​ൻ ഉ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Kannur

എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്‌സ്ഡ് വോളി ആറിന്

Published

on

Share our post

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!