പോലീസ് സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന്

കേളകം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കേളകത്ത് നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്നാണ് വിവരം.ഇതിൻ്റെ ഭാഗമായി ഉത്തരമേഖല ഐജിയുടെ നേതൃത്വത്തിൽ കേളകത്ത് സുരക്ഷാ പരിശോധന നടത്തി.
പൊലീസ് സ്റ്റേഷനിലും സമീപത്തെ ഓഡിറ്റോറിയത്തിലുമാണ് സുരക്ഷാ പരിശോധന നടത്തിയത്.
നോർത്ത് സോൺ ഐ.ജി ധീരജ് കുമാർ ഗുപ്ത, ഡി.ഐ.ജി പുട്ടു വിമലാദിത്യ, കണ്ണൂർ റൂറൽ എസ്.പി എം.ഹേമലത, അഡീഷനൽ എസ്.പി എ.ജെ.ബാബു, പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത്.