Kerala
അനര്‍ഹര്‍ക്ക് ജോലി, അര്‍ഹര്‍ പുറത്ത്; കട്ട് ഓഫില്‍ പിഴച്ച PSC യുടെ നീതിനിഷേധം

എല്‍.ഡി.സി പരീക്ഷയ്ക്ക് കട്ടോഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വരാതെ ദുരിതത്തിലായി ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍.
പാലക്കാട് എല്‍ഡി ക്ലര്‍ക്ക് തമിഴ്-മലയാളം തസ്തികയുടെ മൂല്യനിര്‍ണയം മുതല്‍ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ പി.എസ്.സിക്ക് സംഭവിച്ച വീഴ്ചയാണ് ഇവരെ റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കിയത്.
വിഷയം ചൂണ്ടിക്കാണിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ഉദ്യോഗാര്‍ഥികള്‍ അനുകൂല വിധി സമ്പാദിച്ചെങ്കിലും പുതിയ റാങ്ക് ലിസ്റ്റ് പി.എസ്.സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കഥ ഇങ്ങനെ
2017-ലാണ് 31 ഒഴിവിലേക്കായി പാലക്കാട് എല്‍ഡി ക്ലര്‍ക്ക് തമിഴ്-മലയാളം തസ്തികയുടെ വിജ്ഞാപനം പി.എസ്.സി പുറത്തിറക്കുന്നത്.
രണ്ട് ഘട്ടമായി (objective&descriptive) നടന്ന പരീക്ഷയ്‌ക്കൊടുവില്‍ 2022 ഫെബ്രുവരി 25-ന് 58 പേര്‍ മെയിന്‍ ലിസ്റ്റിലും 17 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുന്ന സാധ്യതാപട്ടികയും പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഇരുപത്തിയാറ് പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിക്കുകയും ഇവരില്‍ പലരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
43.75 ആയിരുന്നു അന്ന് കട്ടോഫ് മാര്‍ക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നല്ല മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പലര്‍ക്കും സ്വന്തം പേര് റാങ്ക് ലിസ്റ്റില്‍ കാണാനായില്ല.
വിവരാവകാശ നിയമപ്രകാരം ചില ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ഉത്തരക്കടലാസിന്റെ കോപ്പി വാങ്ങി പരിശോധിച്ചപ്പോഴാണ് പലര്‍ക്കും കട്ടോഫിനേക്കാള്‍ മാര്‍ക്കുണ്ടെന്നറിയുന്നത്.
വിഷയം സൂചിപ്പിക്കാനായി പലതവണ പി.എസ്.സിയില്‍ ബന്ധപ്പെട്ടപ്പോഴും ഒഴുക്കന്‍ മട്ടിലുള്ള മറുപടികളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചത്.തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കുന്നത്.
പരാതി നല്‍കി,അനുകൂല വിധിയും വന്നു പക്ഷേ ജോലി മാത്രം കിട്ടിയില്ല
വിവരാവകാശനിയമപ്രകാരം ശേഖരിച്ച രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ പിഴവ് സംഭവിച്ചതായി പി.എസ്.സി സമ്മതിക്കുകയും തെറ്റ് തിരുത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കമെന്നും ട്രിബ്യൂണലില്‍ അറിയിക്കുകയും ചെയ്തു.
ഇതനുസരിച്ച് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി പട്ടിക പുന:പരിശോധിച്ചപ്പോള്‍ 63 പേര്‍ അനര്‍ഹരാണെന്നു കണ്ടെത്തി. ഇവരില്‍ നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവരും ഉള്‍പ്പെടും.
അനര്‍ഹരെ ഒഴിവാക്കി പ്രസിദ്ധീകരിച്ച പുതിയ സാധ്യതാ പട്ടികയില്‍ 42 പേര്‍ മെയിന്‍ ലിസ്റ്റിലും 54 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ അന്തിമ റാങ്ക് പട്ടിക പി.എസ്.സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നത്. റാങ്ക് ലിസ്റ്റ് അനുസരിച്ച് നേരത്തേ നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ കയറിയവര്‍ ഹൈക്കോടതിയെ സമീപിച്ചതാണ് ഇവരുടെ നിയമനത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
ട്രിബ്യൂണല്‍ വിധിക്കെതിരേ ജോലിയില്‍ കയറിയവര്‍ സ്‌റ്റേ വാങ്ങിയതും ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
പരീക്ഷയുടെ ആദ്യ ഘട്ടം മുതലേ പലകാര്യങ്ങളും വിചിത്രമായിരുന്നെന്ന് നിശ്ചയിച്ച കട്ടോഫ് മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്കുണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ പേരില്ലാതെ വന്ന സനോജ് പറയുന്നു.
ആറ് വര്‍ഷത്തെ പ്രയത്‌നം, മാര്‍ക്കുണ്ടായിട്ടും ലിസ്റ്റിലില്ല
‘2019 ലാണ് ആദ്യ ഘട്ടമായ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ നടക്കുന്നത്. ആ പരീക്ഷയുടെ കട്ടോഫായി പി.എസ്.സി നിശ്ചയിച്ചത് പൂജ്യം മാര്‍ക്ക് ആയിരുന്നു.
ഒമ്പതിനായിരത്തോളം പേര്‍ എഴുതിയ പരീക്ഷയ്ക്ക് അഞ്ചോ ആറോ മാര്‍ക്കെങ്കിലും വയ്ക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. രണ്ടാം ഘട്ടമായ വിവരാണാത്മക പരീക്ഷയില്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിശ്ചിത ചോദ്യങ്ങളുണ്ടാകും.
പരീക്ഷയില്‍ മലയാളം, തമിഴ് ഭാഷകള്‍ക്ക് 40 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും നേടണം. സാമാന്യം നന്നായി പരീക്ഷ എഴുതിയിരുന്നെങ്കിലും റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിരുന്നില്ല. 43.75 ആയിരുന്നു കട്ടോഫ് മാര്‍ക്ക്. അതില്‍കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് എനിക്കുറപ്പുള്ളതുകൊണ്ട് പി.എസ്.സിക്ക് പരാതി നല്‍കി.
മലയാളത്തില്‍ 40 ശതമാനം മാര്‍ക്കില്ലാത്തതുകൊണ്ടാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാതെ വന്നതെന്നായിരുന്നു പി.എസ്.സി നല്‍കിയ മറുപടി. അങ്ങനെ വരില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഉത്തരക്കടലാസിന്റെ കോപ്പിക്കായി വിവരവാകാശ നിയമപ്രകാരം അപേക്ഷിച്ചു. നവംബറിലാണ് ഉത്തരക്കടലാസ് ലഭിച്ചത.് 47.25 ആയിരുന്നു എന്റെ മാര്‍ക്ക്.
ഓരോ സെക്ഷന്റെയും ശരാശരി മാര്‍ക്ക് പരിഗണിക്കുമ്പോള്‍ മലയാളത്തില്‍ വന്ന ഒരു ചോദ്യം തമിഴില്‍ ഉള്‍പ്പെടുത്തിപ്പോയതാണ് റാങ്ക്ലിസ്റ്റിലെ പിഴവിന് കാരണമെന്നാണ് പി.എസ്.സി പറയുന്നത്. അങ്ങനെ നോക്കിയാല്‍ മലയാളത്തിലെ ഏത് ചോദ്യം തമിഴിന്റെ കൂടെ ചേര്‍ന്ന് പോയാലും എനിക്ക് 40 ശതമാനത്തിലധികം മാര്‍ക്കുണ്ട്. മറുപടി പോലും കൃത്യമായി പറയാതെ പി.എസ്.സി എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് മനസിലാവാത്തത്’- സനോജ് പറയുന്നു.
ട്രിബ്യൂണല്‍ വിധി പ്രകാരം പഴയ റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി ലഭിച്ചവരുടെ നിയമനശുപാര്‍ശ റദ്ദാക്കാന്‍ അതതു വകുപ്പുകള്‍ക്കു കത്തു നല്‍കിയെങ്കിലും നടപടിയായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ‘അഡൈ്വസ് മെമ്മോ കിട്ടി അന്ന് ജോലിയില്‍ കയറിവര്‍ രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കും. അങ്ങനെ സംഭവിച്ചാല്‍ അവരെ ഒഴിവാക്കാന്‍ സാധിക്കില്ല.’- സനോജ് പറയുന്നു
പഴയ നിയമനം റദ്ദാക്കുന്നുമില്ല, പുതിയത് നിയമിക്കുന്നുമില്ല
ജോലിയില്‍ കയറിയവരെ പുറത്താക്കി പുതിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ രണ്ട് മാസത്തിനകം നിയമിക്കണമെന്നാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. പി.എസ്.സി യുടെ ഭാഗത്ത് നിന്നോ ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്നോ ഏതെങ്കിലും തരത്തിലുള്ള തെറ്റോ ക്രമക്കേടോ തെളിഞ്ഞാല്‍ ജോലിയില്‍ കയറിയവരെ പിരിച്ചുവിടാന്‍ നിയമമുണ്ട്.
പക്ഷേ, പ്രൊബേഷന്‍ പിരീഡായ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമേ ഇത് സാധ്യമാകൂ. ഈ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ബാക്കിയുള്ളത് കഷ്ടിച്ച് രണ്ട് മാസം കൂടിയാണ്. ജോലിയില്‍ കയറിയവരുടെ നിയമനം ഒരു വര്‍ഷം തികയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഷോര്‍ട്ട് ലിസ്റ്റ് മാത്രം പ്രസിദ്ധീകരിച്ച് മനപ്പൂര്‍വം റാങ്ക് ലിസ്റ്റ് വൈകിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ സംശയം പ്രകടിപ്പിക്കുന്നു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പാലക്കാട് പി.എസ്.സി ഓഫീസിലോ തിരുവനന്തപുരം ഓഫീസിലേക്കോ വിളിച്ചാല്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും നിയമനം മനപ്പൂര്‍വം മന്ദഗതിയിലാക്കാന്‍ പി.എസ്.സി കോടതിയില്‍ ഹാജരാവുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു
വര്‍ഷങ്ങളായി പരീക്ഷയ്ക്ക് തയ്യാറെടുത്ത് മികച്ച മാര്‍ക്ക് വാങ്ങിയിട്ടും റാങ്ക്‌ലിസ്റ്റില്‍ ഇടം നേടാനാകാതെ പോയ ഇടുക്കി പീരുമേട് സ്വദേശി കപിലാണ് ആദ്യമായി ഇക്കാര്യം മാധ്യമശ്രദ്ധയില്‍ പെടുത്തുന്നത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് പ്രശ്‌നം ഒരാള്‍ക്ക് മാത്രമല്ലെന്ന് മനസിലാകുന്നത്.
കപില്‍
എനിക്ക് സംഭവിച്ച ഈ ദുരവസ്ഥ ഒരു ചെറുപ്പക്കാര്‍ക്കും ഉണ്ടാവരുത്. സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ഏഴെട്ട് വര്‍ഷത്തെ കഠിന പരിശ്രമമാണ് പി.എസ്.സിയുടെ പിഴവില്‍ എനിക്കില്ലാതായത്. പറഞ്ഞ കട്ടോഫിനേക്കാള്‍ കൂടുതലുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കൈയില്‍ പൈസയില്ലാതിരുന്നിട്ടും ഒപ്റ്റിക്കല്‍ ഷോപ്പിലുണ്ടായിരുന്ന ചെറിയ ജോലിയും കളഞ്ഞ് ഇതിനായി ഇറങ്ങിത്തിരിച്ചത്.
കേസും കൂട്ടവുമായി നടക്കുന്നതുകൊണ്ട് കൃത്യമായി ജോലിക്കെത്താന്‍ കഴിയില്ല. കൂട്ടുകാരുടെ ടാക്സി വാഹനങ്ങളില്‍ ഡ്രൈവറായി പോവുകയാണ് ഇപ്പോള്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്. പരീക്ഷാ പ്രായപരിധി കടന്ന എനിക്ക് ഇനിയൊരു പരീക്ഷ എഴുതാന്‍ കഴിയില്ല. ഈ ജോലിയിലാണ് പ്രതീക്ഷ. ജോലിയില്‍ കയറിവരെ ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. അര്‍ഹമായ മാര്‍ക്ക് ലഭിച്ച് പുറത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കും ജോലി
ജോലി ലഭിക്കണ്ടേ?
കേരളത്തില്‍ തമിഴ് മീഡിയം പഠിച്ച് വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നന്നായി തിളങ്ങാന്‍ പറ്റുന്ന പരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് തമിഴ് മലയാളം തസ്തിക. അതുകൊണ്ട് തന്നെ പലരും വിജ്ഞാപനം വരുന്നതിന് മുന്നേ തന്നെ പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തുന്നവരുമാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് പി.എസ്.സിയുടെ ഗുരുതര വീഴ്ചയില്‍ ഇല്ലാതായി പോയതെന്ന് പറയുകയാണ് പാലക്കാട് സ്വദേശി രഞ്ജിത
രഞ്ജിത
പത്താം ക്ലാസുവരെ കേരളത്തില്‍ തമിഴ് മീഡിയം പഠിച്ച ആളാണ് ഞാന്‍. ഭാഷ ന്യൂനപക്ഷമായ ഞങ്ങൾക്ക് പി എസ് സി തമിഴിലും ചോദ്യപേപ്പർ നൽകുന്നുണ്ടെങ്കിലും തമിഴിൽ പഠിക്കാനുള്ള പഠന സാമഗ്രികളും കോച്ചിംഗ് സെന്ററുകളും ഒന്നും ലഭ്യമല്ലാത്തതിനാൽ പൊതു വിഭാഗത്തോടൊപ്പം മത്സരിച്ച് വിജയം കണ്ടെത്താൻ ധാരാളം പരിമിതികൾ ഉണ്ട്.
അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷകളാണ് ഞങ്ങളുടെ പിടിവള്ളികൾ. വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തിയാണ് പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് തമിഴ് മലയാളം തസ്തികയ്ക്ക് തയ്യാറെടുത്തത്. നന്നായി പരീക്ഷ എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ പേരില്ലാതെ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. പുതിയ ലിസ്റ്റില്‍ പേരുണ്ട്. പക്ഷേ, ജോലി കിട്ടണ്ടേ. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും ഇത് സംബന്ധിച്ച് കുറേപേര്‍ പരാതി നല്‍കിയിരുന്നു.
പക്ഷേ, പിന്നീട് പരാതിയുടെ സ്റ്റാറ്റസ് നോക്കുമ്പോള്‍ ‘ ക്ലോസ്ഡ്’ എന്നാണ് കാണിക്കുന്നത്. പരാതി തള്ളാനുള്ള കാരണം പോലും ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. തമിഴിൽ പിഎസ്സി നിഷ്കർഷിക്കുന്ന മിനിമം യോഗ്യത നേടാത്തവരാണ് ജോലിയിൽ തുടരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും അവരെ പുറത്താക്കാത്തത് വേദനാജനകമാണ്..
നിയമന ശുപാര്‍ശ ലഭിച്ച് ജോലിയില്‍ കയറിയവരെ സംബന്ധിച്ചും ഭാവി അനിശ്ചിതത്വത്തിലാണ്. പുതിയ കട്ടോഫ് അനുസരിച്ച് തയ്യാറാക്കിയ സാധ്യത പട്ടികയില്‍ ഇവരില്‍ പത്തോളം പേര്‍ക്ക് ഇടം നേടാനായിട്ടില്ല. പട്ടികയിലുള്‍പ്പെട്ട ചിലര്‍ മറ്റ് സര്‍വീസില്‍ നിന്ന് രാജി വെച്ചാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. പി.എസ്.സിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് കാരണം ജോലിയില്‍ പ്രവേശിച്ച് പത്ത് മാസത്തിന് ശേഷം പിരിച്ചുവിടുമെന്നറിയുമ്പോഴുള്ള അങ്കലാപ്പിലാണവരും
പി.എസ്.സി പറയുന്നത്
മൂല്യനിര്‍ണയത്തില്‍ വന്ന അപാകതയാണ് റാങ്ക്‌ലിസ്റ്റിലെ പിഴവിന് കാരണമായതെന്ന് പി.എസ്.സി പറയുന്നു. നിയമനം ലഭിച്ചവര്‍ കോടതിയെ സമീപിച്ച് നേടിയെടുത്ത സ്റ്റേ നിലനില്‍ക്കുന്നതിനാലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതെന്നും പി.എസ്.സി പറയുന്നു
Kerala
പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.
Kerala
ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.
വിശദ വിവരങ്ങൾ ഇങ്ങനെ
195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ് പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.
‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.
Kerala
നിങ്ങളുടെ യു.പി.ഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?

യു.പി.ഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്