Connect with us

Kannur

വിവാഹ രജിസ്ട്രേഷന് വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനിത കമ്മീഷന്‍

Published

on

Share our post

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയതായി വനിത കമ്മിഷന്‍ അധ്യക്ഷ പി .സതീദേവി പറഞ്ഞു.

കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പുതുതായി വിവാഹം കഴിക്കുന്ന ചിലര്‍ക്കിടയില്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഇത്തരം നിരവധി പരാതികളാണ് കമ്മീഷന്റെ മുന്നിലെത്തുന്നത്.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന് രേഖകള്‍ ഉണ്ടായിരിക്കുന്നത് പിന്നീട് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സഹായകമാകും. തെളിവ് ഹാജരാക്കാന്‍ കഴിയാത്തതുമൂലം പല കേസുകളും നീണ്ടു പോകുന്നു.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണം. സതീദേവി പറഞ്ഞു. അദാലത്തിലെത്തിയ 59 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. ഏഴ് കേസുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്റെ പരിധിയില്‍ വരാത്ത പരാതികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനും തീരുമാനിച്ചു.

വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ അഡ്വ. ഷിമി, അഡ്വ. പത്മജ, കൗണ്‍സലര്‍ മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ 

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം  സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 

MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ  രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023  അഡ്മിഷൻ) എം എ/എം എസ്  സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!