വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ

Share our post

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്.

റിപ്പോര്‍ട്ട് പുറത്തുവിട്ടത് യു.എന്‍ ജലഉച്ചകോടിയുടെ ഭാഗമായി.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണ് വരുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1997 നു ശേഷമുളള ആദ്യത്തെ യു.എന്‍ ജല ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗം ന്യൂയോര്‍ക്കില്‍ തുടങ്ങി.

ആഗോള ജനസംഖ്യയില്‍ 10 ശതമാനം ജനങ്ങളും ജല ദൗര്‍ലഭ്യം നേരിടുന്നവരാണ്. ദശലക്ഷക്കണക്കിന് പേര്‍ വര്‍ഷത്തില്‍ ഏറിയപങ്കും ജലക്ഷാമം നേരിടുന്നു.

ജല ഉപയോഗം നിയന്ത്രിച്ചാല്‍ ഭാവി തലമുറക്ക് ആവശ്യമായ ജലം സംരക്ഷിക്കാനാകുമെന്ന് യുഎന്‍ അണ്ടര്‍ സെക്രട്ടറി ഉഷാ റാവു മൊനാറി പറഞ്ഞു.

താജിക്കിസ്ഥാനും നെതര്‍ലാന്റും ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ആറായിരത്തിലേറെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!