Connect with us

Kerala

പ്രമുഖ കടലാമ ഗവേഷകൻ സതീഷ് ഭാസ്‌കർ അന്തരിച്ചു

Published

on

Share our post

കോഴിക്കോട്: ഇന്ത്യയിൽ കടലാമ പഠന ത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകൻ സതീഷ് ഭാസ്‌കർ (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് ബെം​ഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. 1977 ലാണ് സതീഷ് ഭാസ്‌കർ രാജ്യത്ത് കടലാമ പഠനം ആരംഭിക്കുന്നത്.

ഒരു പതിറ്റാണ്ടു കാലം ആ പഠനമേഖലയെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചു. 7500 കിലോമീറ്റർ വരുന്ന ഇന്ത്യ തീരം മുഴുവൻ പഠനത്തിന്റെ ഭാഗമായി കാൽനടയായി പിന്നിട്ട വ്യക്തിയാണ് ഈ ഗവേഷകൻ. ആൻഡമാൻ നിക്കോബാർ മേഖല ഉൾപ്പടെ ഇന്ത്യയിലെ 670 ഓളം ദ്വീപുകളിൽ കടലാമകൾക്കായി ഇദ്ദേഹം പര്യടനം നടത്തി.

പാറയിൽ ഭാസ്‌ക്കരന്റെയും ചെറിയചാണാശ്ശേരി രാമൻ പത്മിനിയുടെയും ഏക മകനായി 1946 സപ്തംബർ 11 ന്എറണാകളും ജില്ലയിലെ ചെറാ യിയിലാണ് സതീഷ് ഭാസ്‌ക്കറിന്റെ ജനനം. ഇരിങ്ങാലക്കുട സ്വദേശിയായിരുന്ന ഭാസ്‌ക്കരൻ പട്ടാളത്തിൽ മേജറായിരുന്നു; പത്മിനി ചെറായി സ്വദേശിയും.

കേരളത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു സതീഷിന്റെ ആദ്യകാല വിദ്യാഭ്യാസം. ഷില്ലോങിലെ സെന്റ് എഡ്മ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ സതീഷ്, മദ്രാസ്സ് ഐ.ഐ.ടി.യിൽ ഇലക്ട്രിക്കൽ എൻജിനിയറിങിന് ചേർന്നു.

ആ സമയത്താണ് മദ്രാസ്സ് സ്‌നേക്ക് പാർക്കിന്റെ സ്ഥാപകനും പ്രശസ്ത ഉരഗജീവി വിദഗ്ധനുമായ റോമുലസ് വിറ്റേക്കറുമായി സതീഷ് പരിചയപ്പെടുന്നത്. അതോടെ ഐ.ഐ.ടി.യ്ക്ക് പകരം സ്‌നേക്ക്പാർക്കിലായി സതീഷിന്റെ ശ്രദ്ധ. ആ ബന്ധമാണ് സതീഷിനെ കടലാമ ഗവേഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

ലോകത്താകെയുള്ള എട്ടിനം കടലാമകളിൽ അഞ്ച് സ്പീഷീസുകൾ -ഒലിവ് റിഡ്‌ലി, ഗ്രീ3, ഹ്വാക്‌സ്ബിൽ, ലോഗർഹെഡ്, ലെതർബാക്ക് എന്നിവ – ഇ ന്ത്യൻ തീരങ്ങളിൽ എത്തുന്ന കാര്യവും, ഇവ മുട്ടയിടാൻ എത്തുന്ന തീരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സതീഷിന്റെ ഗവേഷണം വഴി തെളിയിക്കപ്പെട്ടു.

1979 നവംബറിൽ കടലാമസംരക്ഷണെത്തക്കുറിച്ച് ആദ്യ അന്താരാഷ്ട്ര സമ്മേളനം വാഷിങ്ടൺ ഡി.സി.യിൽ നടക്കുമ്പോൾ ഇന്ത്യയിൽനിന്ന് അതിൽ പങ്കെടുത്തവരിൽ ഒരാൾ സതീഷായിരുന്നു. കടലാമ ഗവേഷണത്തിനുള്ള അംഗീകാരമായി 1984 ൽ റോളക്‌സിന്റെ അവാർഡും ഫാൻസി വാച്ചും സതീഷിന് സമ്മാനിക്കപ്പെട്ടു.

1990 കളുടെ മധ്യേ ഗവേഷണത്തിൽ നിന്ന് വിരമിച്ച സതീഷ് കുടുംബത്തോടൊപ്പം തെക്കൻ ഗോവയിലെ കാനബനോളി ഗ്രാമത്തിലേക്ക് താമസം മാറ്റി. നൈല, കൈലി, സന്ധ്യ എന്നിവരാണ് മക്കൾ. കഴിഞ്ഞ വർഷം ഭാര്യ വൃന്ദയുടെ വിയോഗത്തെ തുടർന്നാണ്, മകൾ സന്ധ്യയ്ക്കൊപ്പം ബംഗളൂരുവിലേക്ക് അദ്ദേഹം മാറിയത്.


Share our post

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!