Connect with us

Kerala

ആധാർ പാൻ ബന്ധിപ്പിക്കലിന്‌ പത്തു ദിവസം മാത്രം: വലഞ്ഞ് ജനം; സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം

Published

on

Share our post

ന്യൂഡൽഹി: പാൻ കാർഡിനെ ആധാറുമായി 10 ദിവസത്തിനകം നിർബന്ധമായും ബന്ധിപ്പിക്കണമെന്ന സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു.

ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്‌മ, സാങ്കേതികമായ അറിവില്ലായ്‌മ, പാൻ കാർഡിനായി പേര്‌ രജിസ്‌റ്റർ ചെയ്യുന്നതിലും മറ്റും ഇപ്പോഴും നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നിരവധി പേർക്ക്‌ ബന്ധിപ്പിക്കൽ സാധ്യമായിട്ടില്ല.

ആധാറുമായി നിർബന്ധമായും പാൻ ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം ഇനിയും അറിയാത്തതായി ഉൾഗ്രാമങ്ങളിലും മറ്റും നിരവധി പേരുണ്ട്‌. ഇക്കാര്യത്തിൽ വേണ്ടത്ര പ്രചാരണം കേന്ദ്രം നടത്തിയിട്ടുമില്ല.

സമയപരിധി ഒരു വർഷംകൂടി നീട്ടണം എന്നാവശ്യപ്പെട്ട്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ കേന്ദ്ര ധനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. ലോക്‌സഭയിലെ കോൺഗ്രസ്‌ നേതാ, വ്‌ അധിർ രഞ്‌ജൻ ചൗധുരിയും കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ടു.

പേരിനൊപ്പം ഇനിഷ്യൽ മാത്രമുള്ളവർക്ക്‌ ഇപ്പോഴും പാൻ കാർഡ്‌ കിട്ടിയിട്ടില്ല. ഇനിഷ്യൽ മിഡിൽ നെയിം ആയി വന്നാൽ മാത്രമാണ്‌ അംഗീകരിക്കുക. പേരിന്‌ മുമ്പോ ശേഷമോ ഇനിഷ്യൽ മാത്രമാണെങ്കിൽ ഇപ്പോഴും അപേക്ഷ നിരാകരിക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും ഇക്കാരണത്താൽമാത്രം പാൻ കാർഡ്‌ കിട്ടാത്ത നിരവധിയാളുകളുണ്ട്‌.മാർച്ച്‌ 31നകം പാനും ആധാറും ബന്ധിപ്പിക്കാനും ആയിരം രൂപ പിഴയൊടുക്കണം.

അതിനകം ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ്‌ കാലഹരണപ്പെടുമെന്നാണ്‌ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ അറിയിച്ചത്‌.

മറ്റ്‌ നിയമനടപടികളുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്‌. പാൻ കാർഡ്‌ ബന്ധിപ്പിക്കൽ സാധ്യമാകാതെ വരുന്നവർക്ക്‌ വരുമാന നികുതി അടയ്‌ക്കുന്നതിലും മറ്റും ബുദ്ധിമുട്ട്‌ നേരിടും.


Share our post

Kerala

രോഗികള്‍ക്ക് ആശ്വാസം; കെ.എസ്ഡി.പി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ എട്ടിന്

Published

on

Share our post

പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെ.എ.സ്ഡി.പി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ ‘മെഡിമാര്‍ട്ട്’ എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പറഞ്ഞു. 92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും. സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്‌മണ്യന്‍ അറിയിച്ചു.


Share our post
Continue Reading

Kerala

കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ

Published

on

Share our post

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.


Share our post
Continue Reading

Kerala

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ

Published

on

Share our post

കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!