Connect with us

Kerala

കൊവിഡ് കേസുകളില്‍ വര്‍ധന; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published

on

Share our post

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നേരിയ വര്‍ദ്ധന. കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം.

ആസ്പത്രികളിലെത്തുന്നവരും പ്രായമായവരും രോഗികളും ഗര്‍ഭിണികളും അടക്കം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

ആസ്പത്രി സജ്ജീകരണങ്ങള്‍ അടക്കം ശക്തിപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ച 172 കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം ഏഴാം തീയതി 79 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജില്ലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താന്‍ ആരോഗ്യ മന്ത്രി വിളിച്ച അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. ആസ്പത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആസ്പത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം.

ഐസിയു, വെന്റിലേറ്റര്‍ ആസ്പത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണം. പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും.

ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.

ആസ്പത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 1026. ഇതില്‍ 111 പേരാണ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.


Share our post

Kerala

വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും

Published

on

Share our post

വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്‌ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Kerala

മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Published

on

Share our post

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.


Share our post
Continue Reading

Trending

error: Content is protected !!