Kannur
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി; വിജിലൻസ് കേസെടുത്തു

കണ്ണൂർ:കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ വിജിലൻസ് കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന സജി വർഗീസ്, പദ്ധതിയുമായി ബന്ധപ്പെട്ട കിറ്റ്‌കോ ഉദ്യോഗസ്ഥർ, കരാറുകാരായ കൃപ ടെൽകോം, സിംപോളിൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ എന്നിവരെ പ്രതിചേർത്താണ് കേസ്.
ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്താണ് കേസന്വേഷിക്കുക. പദ്ധതി നടപ്പിലാക്കുന്നതിന് മുൻകൈയെടുത്ത അന്നത്തെ കണ്ണൂർ എം.എൽ.എയും നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ .പി അബ്ദുള്ളക്കുട്ടിയെയടക്കം നിരവധി പേരെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. പ്രാഥമികാന്വേഷണത്തിൽ വൻവെട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷിക്കാൻ സർക്കാർ അനുമതി നൽകിയത്.
കണ്ണൂർ കോട്ടയിൽ 3.58 കോടി രൂപ ചെലവഴിച്ചാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയത്. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനംചെയ്‌തത്. തട്ടിക്കൂട്ടിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയെക്കുറിച്ച് നിർമാണഘട്ടത്തിൽതന്നെ പരാതിയുയർന്നിരുന്നു. ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്.
നേരിട്ട് നിർമാണച്ചുമതല ലഭിച്ച കിറ്റ്‌കോ ബംഗളൂരുവിലെ കൃപ ടെൽകോമിനാണ് ഉപകരാർ നൽകിയത്. ടെൻഡർ നടപടികളിൽപ്പോലും പങ്കാളിയല്ലാതിരുന്ന സിംപോളിൻ എന്ന കമ്പനിക്ക് കൃപ നിർമാണച്ചുമതല മറിച്ചുനൽകി. പദ്ധതി നിർദേശം തയ്യാറാക്കിയതുമുതൽ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടിയടക്കമുള്ളവരുടെ ഇടപെടൽ സംശയകരമാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
പദ്ധതിയുടെ പകുതി ഫണ്ടും മുൻകൂറായി അനുവദിച്ചതിനുപിന്നിലെ ഇടപെടലുകളെക്കുറിച്ചും വിജിലൻസിന് തെളിവ് ലഭിച്ചു. ടെൻഡറിൽ കുറഞ്ഞ തുക കാണിച്ച കമ്പനിയെ ഒഴിവാക്കി കൂടുതൽ തുക കാണിച്ച കൃപയ്‌ക്ക് കരാർ നൽകുന്നതിന് അവരുടെ പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയുമായിരുന്നു മാനദണ്ഡമായി നിരത്തിയത്. എന്നാൽ, ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന ഒരു ഘട്ടത്തിലും നടത്തിയില്ല.
ഗുണനിലവാരം തീരെയില്ലാത്ത ഉപകരണങ്ങളാണ് സജ്ജീകരിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രവർത്തനം നിർത്തി അധിക ദിവസം കഴിയും മുമ്പേ ഉപകരണങ്ങളിൽ ഭൂരിഭാഗവും കടത്തിക്കൊണ്ടുപോയതായും കണ്ടെത്തി. പരിശോധനകളിൽനിന്ന് രക്ഷപ്പെടാനായിരുന്നു ഇതെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കണ്ണൂർ കോട്ടയുടെ ചരിത്രത്തിന് ദൃശ്യവിരുന്നൊരുക്കുകയായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ ലക്ഷ്യമിട്ടത്. അറക്കൽ, ചിറക്കൽ രാജവംശത്തിന്റെ ചരിത്രവും ഷോയിലൂടെ അനാവരണം ചെയ്യുമെന്നും പ്രചാരണമുണ്ടായി.
Kannur
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്.എസ്.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.
sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.
കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in
വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.
Kannur
പുതിയതെരുവിൽ കടയടപ്പ് സമരം

പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ് സമരം.
Kannur
മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്