Local News
പേരാവൂരിൽ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും വെള്ളിയാഴ്ച

പേരാവൂർ: പേരാവൂർ മേഖലയിലെ ഓട്ടോഡ്രൈവർമാർക്ക് നേത്ര പരിശോധനയും സൗജന്യ കണ്ണട വിതരണവും വെള്ളിയാഴ്ച നടക്കും.മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ,വൈസ്മെൻ ക്ലബ് പേരാവൂർ,സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഉച്ചക്ക് മൂന്ന് മണി മുതൽ വൈകിട്ട് ആറ് വരെ റോബിൻസ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ പേരാവൂർ മേഖലയിൽ(പേരാവൂർ,കണിച്ചാർ,കേളകം,കൊട്ടിയൂർ ) ഓടുന്ന ഓട്ടോഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധനയും ആവശ്യമെങ്കിൽ കണ്ണടയും സൗജന്യമായി ലഭിക്കും.ക്യാമ്പിൽ മോട്ടോർ വാഹന വകുപ്പിന്റെ സൗജന്യ ബോധവത്കരണ ക്ലാസുമുണ്ടാവും.fea
KOLAYAD
വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.
PERAVOOR
കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.
PERAVOOR
അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

പേരാവൂർ: ജില്ലാ അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാവിലെ 10ന് തൊണ്ടിയിൽ ചെസ് കഫെയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി. എൻ.വിശ്വനാഥൻ മുഖ്യാതി ഥിയാവും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്