Connect with us

Kerala

സി.ഇ.ടി. കാമ്പസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ശ്രീകാര്യം ഗവ. എന്‍ജിനീയറിങ് കോളേജിലെ(സി.ഇ.ടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ചാക്ക ഐ.ടി.ഐ.യിലെ ജീവനക്കാരനായ ഷംസുദ്ദീന്‍, സി.ഇ.ടി.യിലെ ഈവ്‌നിങ് കോഴ്‌സ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകിട്ടും ഇദ്ദേഹം ക്ലാസിലുണ്ടായിരുന്നതായാണ് സഹപാഠികള്‍ പറയുന്നത്.


Share our post

Kerala

അഡ്മിഷൻ വേണോ? ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം; നിർണായക തീരുമാനമെടുത്ത് കേരള സർവകലാശാല

Published

on

Share our post

തിരുവനന്തപുരം:ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായക ചുവടുവെയ്പുമായി കേരള സർവകലാശാല. കേരള സർവകലാശാലയുടെ കോളേജില്‍ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളിൽ ചേരണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം സമർപ്പിക്കണം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകൾ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകൾക്ക് അവാർഡു നൽകുമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.


Share our post
Continue Reading

Kerala

കിഴക്കന്‍ ആകാശത്ത് ഇരട്ട സൂര്യോദയം 29-ന്

Published

on

Share our post

മാര്‍ച്ചില്‍ വീണ്ടുമൊരു സൂര്യഗ്രഹണം. ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ കടന്ന് പോവുകയും സൂര്യനെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണ് ഉണ്ടാവുക. അതായത് ചന്ദ്രന്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ. ഇന്ത്യന്‍ സമയം മാര്‍ച്ച് 29 ഉച്ചക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂര്‍ണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും. ആകെ 4 മണിക്കൂര്‍ നേരമാണ് ഗ്രഹണം നടക്കുക. ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂര്‍വ പ്രതിഭാസമാണ് സവിശേഷത. അതായത് വിവിധ രാജ്യങ്ങളില്‍ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക. ഈ സമയം ചന്ദ്രന്റെ നിഴലില്‍ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങള്‍ കിഴക്കന്‍ ചക്രവാളത്തില്‍ രണ്ട് കൊമ്പുകള്‍ കണക്കെയാണ് ദൃശ്യമാകുക. അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയില്‍ നിന്ന് കാണില്ല. യുഎസ്, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാവും. ഇന്ത്യയില്‍ നിന്ന് സൂര്യഗ്രഹണം കാണാന്‍ അത്രയേറെ ആഗ്രഹിക്കുന്നു എങ്കില്‍ തത്സമയ സംപ്രേഷണവും ഉണ്ടാവും.


Share our post
Continue Reading

Kerala

ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Published

on

Share our post

കല്‍പ്പറ്റ: ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, സച്ചിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് സാബു പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ക്ക് വിധേയമാക്കി.


Share our post
Continue Reading

Trending

error: Content is protected !!