അഞ്ചു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിലായി.
ബികാസ് മല്ലിക്കാണ് (31)പിടിയിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച് കഞ്ചാവ് വിൽപനക്കായി കൊണ്ടു പോകുന്നതിനിടെ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് രാത്രി 10.30 ഓടെയാണ് പ്രതിയെ പിടികൂടിയത്.
ഒഡീഷയിൽ നിന്നും എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു പ്രതി. ബസ് സ്റ്റാൻഡിനു സമീപത്തെ മുറി കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ആയിക്കരയിൽ മത്സ്യ തൊഴിലാളിയായ ഇയാൾ നേരത്തെ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. എക്സൈസ് റേഞ്ച് ഓഫിസർ സിനു കൊയിലിയൻ, പ്രിവന്റിവ് ഓഫിസർ എം.പി സർവജ്ഞൻ, ഗ്രേഡ് ഓഫിസർ പി.കെ ദിനേശ്, സി.ഇ.ഒമാരായ എം. സജിത്ത്, എൻ. രഞ്ജിത്ത് കുമാർ, കെ.പി റോഷി, സി. അജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.