Connect with us

Breaking News

കണ്ണൂർ ജില്ലയിൽ കുളിരേകി ചെറു വനങ്ങൾ

Published

on

Share our post

കണ്ണൂർ:നാടിന് കുളിർമയും ശുദ്ധവായുവും പകർന്ന് ജില്ലാ പഞ്ചായത്തിന്റെ ചെറുവനങ്ങൾ. ജില്ലയെ കാർബൺ ന്യൂട്രലാക്കുന്നതിന്‌ ‘മിയാവാക്കി’ മാതൃകയിൽ രണ്ടു വർഷം മുമ്പ് തുടങ്ങിയ ലിറ്റിൽ ഫോറസ്റ്റ് ഇപ്പോൾ പച്ചപ്പട്ടണിഞ്ഞ് കുഞ്ഞുവനമായി മാറി.

30 കേന്ദ്രങ്ങളിലായി 10 ലക്ഷത്തോളം വൃക്ഷത്തൈകളാണ്‌ നട്ടുപിടിപ്പിച്ചത്. തരിശിട്ട പൊതു സ്ഥലങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ക്ഷേത്ര പരിസരങ്ങളും ചെറുവനം പദ്ധതിയിൽ ഹരിതാഭമായി. സംരക്ഷണ ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളുമാണ് നിർവഹിക്കുന്നത്.

400 ഇനം വൃക്ഷത്തൈകളാണ് ജില്ലാ പഞ്ചായത്ത് സൗജന്യമായി നട്ടുപിടിപ്പിച്ചത്. 2021–22 വർഷത്തെ പദ്ധതിയിൽ ഇനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ മിയാവാക്കി വനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലിറ്റിൽ ഫോറസ്റ്റ് പദ്ധതി ആരംഭിച്ച ആദ്യ ജില്ലാ പഞ്ചായത്താണ് കണ്ണൂർ.

കണ്ണൂർ സർവകലാശാല ആസ്ഥാനം, ഉദയഗിരി, പിലാത്തറ, കുഞ്ഞിമംഗലം, പുതിയങ്ങാടി, ഊർപ്പള്ളി എന്നിവിടങ്ങളിൽ മിയാവാക്കി വനമൊരുങ്ങി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമകേന്ദ്രത്തിന് മുന്നിലെ പത്ത് സെന്റിലാണ്‌ കുഞ്ഞുവനം. നൂറിലധികം ഇനങ്ങളിൽപെട്ട 1600 വൃക്ഷത്തൈകൾ ഇവിടെ പച്ചപിടിച്ചിട്ടുണ്ട്.

ജപ്പാനിലെ യോകോഹാമ സർവകലാശാലയിലെ പ്രൊഫസറും സസ്യ ശാസ്ത്രജ്ഞനുമായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കൃത്രിമ വനവൽക്കരണരീതിയാണ് മിയാവാക്കി. തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വേഗത്തിൽ വളരുമെന്നതാണ് മിയാവാക്കിയുടെ സവിശേഷത.

ശരാശരി 30 വർഷംകൊണ്ട് നൂറ് വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്യമായ ഒരു കാട് രൂപപ്പെടുത്താനാവും. ഒരു ചതുരശ്ര മീറ്ററിൽ മൂന്നോ നാലോ ചെടികളാണ് നടുക. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറുമരങ്ങൾ, വൻമരങ്ങൾ എന്നിവ ഇട കലർത്തിയാണ്‌ വളർത്തുക. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളാണ്‌ തെരഞ്ഞെടുക്കുക.

അകിൽ, ഈട്ടി, പൂവരശ്, ജാതി, ആര്യവേപ്പ്, മുരിങ്ങ, അത്തി, കുടമ്പുളി, മലവേപ്പ്, താന്നി, തമ്പകം, നീർമരുത്, ഇലഞ്ഞി, മാവ്, പ്ലാവ്, ഞാവൽ, അരയാൽ, പതിമുഖം, കറുവപ്പട്ട, കണിക്കൊന്ന, അശോകം, മന്ദാരം, ഗ്രാമ്പൂ, കറിവേപ്പ്, സീതമരം, മാതളനാരകം, ചെറുനാരകം തുടങ്ങിയവ ചെറുവനങ്ങളിലുണ്ട്.

രണ്ടാംഘട്ടമായി പഴവർഗങ്ങളാണ് ലിറ്റിൽ ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. വംശനാശം നേരിടുന്ന രുചിയൂറും നാട്ടുമാവുകളാണ് ഇതിന്റെ ഭാഗമായി നട്ട് സംരക്ഷിക്കുക. മുഖ്യമായും വിദ്യാഭാസ സ്ഥാപനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുകയെന്ന് ദിവ്യ വ്യക്തമാക്കി.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!