Connect with us

Breaking News

സമഗ്ര വികസനത്തിന്‌ നൂതന പദ്ധതികൾ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത്‌ എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ ഇത്തവണത്തെ ബജറ്റ്‌. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ അവതരിപ്പിച്ചത്‌.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫിയും വയോജന ക്ഷേമത്തിനും ഭിന്നശേഷി സൗഹൃദത്തിനുമുള്ള പ്രത്യേക അവാർഡുകളും നേടിയത്‌ വ്യത്യസ്‌തവും നൂതനവുമായ പദ്ധതി പ്രവർത്തനങ്ങളിലൂടെയാണെന്ന്‌ ബജറ്റ്‌ അടിവരയിടുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാം വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കാനും ജില്ലാ പഞ്ചായത്തിനാകുന്നുവെന്ന്‌ ഒരിക്കൽകൂടി ബജറ്റിലൂടെ തെളിയുന്നു.

പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് വലിയൊരു സ്വപ്നമാണ്. അവരുടെ ആഗ്രഹം പൂവണിയിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് താങ്ങാവുകയാണ്‌. ജ ലൈഫിന് 10.88 കോടി രൂപയാണ്‌ അനുവദിച്ചത്. സമഗ്ര വികസനവും ക്ഷേമവും ആതുര സേവനവും ഉറപ്പുവരുത്തുന്നതിനൊപ്പം ദുർബല വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതുമാണ്‌ ബജറ്റ് നിർദേശങ്ങൾ. 125,12,79,639 രൂപ വരവും 122, 91,85,000 രൂപ ചെലവും 2,20,94,639 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌.

ഭക്ഷ്യ സുരക്ഷയ്ക്ക്‌ കൈനിറയെ
ജില്ലയിലെ കാർഷിക മുന്നേറ്റത്തിന് 3.55 കോടി, വന്യമൃഗങ്ങളുടെ അതിക്രമം തടയാൻ വനാതിർത്തികളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി, പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 64 ലക്ഷം, പുഴകളിലും തോടുകളിലും തടയണയും വിസിബിയും നിർമിക്കുന്നതിന് 50 ലക്ഷം, കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് 5.5 ലക്ഷവും കാർഷിക യന്ത്രവൽക്കരണത്തിന്‌ 11 ലക്ഷവും, കുറ്റ്യാട്ടൂർ മാങ്ങയിൽനിന്ന് ‘മാങ്കോ ഹണി’ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം, തേനീച്ച വളർത്തലിന് അഞ്ച് ലക്ഷം, ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്സറി സ്ഥാപിക്കാൻ 10 ലക്ഷം, ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം, കരിമ്പം ജില്ലാ ഫാമിൽ മാങ്കോ മ്യൂസിയത്തിന് രണ്ട് ലക്ഷം, മെഡിസിൻ പ്ലാന്റ് നഴ്‌സറി തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അഞ്ച് ലക്ഷം, കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉൽപ്പാദിപ്പിക്കാൻ രണ്ട് ലക്ഷം, ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്കരണ യൂണിറ്റിന് മൂന്ന് ലക്ഷം, കരിമ്പം ഫാമിൽ എക്സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം, ഫാർമേഴ്സ് കോൺക്ലേവിന് 10 ലക്ഷം , പൂകൃഷി സംരംഭകർക്ക് 10 ലക്ഷം, ഓണത്തിന് ‘ഒരു കൊട്ടപ്പൂപൂവ് ’ ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം, അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയരികിൽ കയർ ഭൂവസ്ത്രം വിരിക്കാൻ 20 ലക്ഷം, കല്ലുമ്മക്കായ പ്രോത്സാഹനത്തിന് 15 ലക്ഷം, പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം എന്നിങ്ങനെയാണ് നീക്കിവച്ചത്.

പാലുചുരത്തും പദ്ധതികൾ
പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ, ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സബ്സിഡി നൽകാൻ 1.5 കോടി, കമ്യൂണിറ്റി ക്യാറ്റിൽ ഷെഡ് എന്റർപ്രൈസസ് കം മിനി ഡയറി ഫാമിന്‌ അഞ്ച് ലക്ഷം, കാഫ് ബൂസ്റ്റർ പദ്ധതിക്ക് രണ്ട് ലക്ഷം, കൊമ്മേരി ആട് ഫാമിന്റെ വികസനത്തിന് 30 ലക്ഷം, ജില്ലാ വെറ്ററിനറി കേന്ദ്ര വികസനത്തിന് 98 ലക്ഷം, വനിത ഗ്രൂപ്പുകൾക്ക് ആട് ഫാം യൂണിറ്റുകൾ തുടങ്ങുന്നതിന് 15 ലക്ഷം.

ആതുരാലയങ്ങൾ രോഗീസൗഹൃദം
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 4.8 കോടി, ജില്ലാ ആയുർവേദ ആശുപത്രിക്ക് 1.50 കോടി, ഹോമിയോ ആശുപത്രിക്ക് 1.35 കോടി, ജില്ലാ ആശുപത്രി സ്നേഹജ്യോതി ക്ലിനിക്കിൽനിന്ന് രോഗികൾക്ക് മരുന്ന് നൽകാൻ 1 .20 കോടി, ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്കിന് 20 ലക്ഷം, ട്രാൻസ്പരന്റ് ആംബുലൻസ് വാങ്ങുന്നതിന് 20 ലക്ഷം, ‘കണ്ണൂർ ഫൈറ്റ് ക്യാൻസർ’ പദ്ധതിക്ക് 20 ലക്ഷം, ജനകീയാരോഗ്യ സാക്ഷരതാ പ്രചാരണത്തിന് രണ്ട് ലക്ഷം.

വിദ്യാലയങ്ങൾക്ക് താങ്ങ്
സ്കൂളുകളുടെ വികസനത്തിന് 22.70 കോടി. സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയാക്കുന്നതിന്‌ നാല്‌ കോടി. സയൻസ്‌ പാർക്ക്‌ വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനും 80 ലക്ഷം. സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക്‌ 40 ലക്ഷം. കഫെ സ്കൂൾ പദ്ധതിക്ക് 40 ലക്ഷം . ലിംഗ നീതിക്ക്‌ ജന്റർ ക്ലബ്‌.

പാതകൾക്ക്‌ കുതിപ്പേകാൻ
ജില്ലാ പഞ്ചായത്തിന്റെ 159 റോഡുകളുടെ മെക്കാഡം ടാറിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി എട്ട്‌ കോടി. റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കിപ്പണിയുന്നതിന്‌ ഒരു കോടി.

ദുർബല വിഭാഗങ്ങൾക്കൊപ്പം
ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന്‌ 40 ലക്ഷം. പട്ടികവർഗ യുവതീ–- യുവാക്കൾക്ക്‌ തൊഴിൽ നൈപുണ്യ പരിശീലനത്തിന്‌ 25 ലക്ഷം. വാദ്യസംഘം തുടങ്ങുന്നതിന്‌ 25 ലക്ഷം. പട്ടികവർഗ യുവതീ –- യുവാക്കൾക്ക്‌ സൈന്യത്തിൽ ചേരുന്നതിനുള്ള പ്രീ റിക്രൂട്ടിങ്‌ ട്രെയിനിങ്ങിന്‌ 10 ലക്ഷം. ഹെവി ഡ്രൈവിങ്‌ പരിശീലനത്തിന്‌ അഞ്ച്‌ ലക്ഷം. തൊഴിൽ നൈപുണ്യ പരിശീലനത്തിന്‌ നാല്‌ ലക്ഷം. കരിയർ ഗൈഡൻസ്‌ ക്ലാസിന്‌ അഞ്ച്‌ ലക്ഷം.

യൂണിഫോം സേന ജോലിക്കുള്ള പരിശീലനത്തിന്‌ ഏഴ്‌ ലക്ഷം, പട്ടികജാതി വിദ്യാർഥികൾക്ക്‌ പ്രഭാത ഭക്ഷണത്തിന്‌ അഞ്ച്‌ ലക്ഷം, ഹൈജീൻ കിറ്റ്‌ വിതരണം ചെയ്യാൻ 2.5 ലക്ഷം, പട്ടികവർഗക്കാരായ 12–-ാം ക്ലാസ്‌ വിദ്യാർഥികൾക്ക്‌ എൻട്രൻസ്‌ പരിശീലനത്തിന്‌ രണ്ട്‌ ലക്ഷം, പ്രഭാത ഭക്ഷണത്തിന്‌ രണ്ട്‌ ലക്ഷം, രക്ഷാകർതൃ വിദ്യാഭ്യാസം, ബോധവൽക്കരണത്തിന്‌ ഒരു ലക്ഷം. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക്‌ തൊഴിൽ പരിശീലനത്തിന്‌ അഞ്ച്‌ ലക്ഷം, ഭിന്നശേഷിക്കാർക്ക്‌ മുച്ചക്ര വാഹനങ്ങൾ വാങ്ങുന്നതിന്‌ 20 ലക്ഷം, പ്രീവൊക്കേഷണൽ തൊഴിൽ പരിശീലനത്തിന്‌ 10 ലക്ഷം, കൊളപ്പ ഭിന്നശേഷി പരിശീലന കേന്ദ്രത്തിൽ എൽഇഡി ക്ലിനിക്ക്‌ ആരംഭിക്കുന്നതിന്‌ അഞ്ച്‌ ലക്ഷം, ബഡ്‌സ്‌ സ്‌കൂളിൽ സംഗീത–- സ്‌പോർട്‌സ്‌ ഉപകരണങ്ങൾ വാങ്ങുന്നതിന്‌ അഞ്ച്‌ ലക്ഷം, ബഡ്‌സ്‌ സ്‌കൂളുകൾക്ക്‌ ധനസഹായം നൽകുന്നതിന്‌ 50 ലക്ഷം.

കൈത്തറി സംഘങ്ങളുടെ വർക്ക്‌ ഷെഡ്‌ നവീകരണത്തിന്‌ 50 ലക്ഷം. കുഞ്ഞിമംഗലം വെങ്കല ഗ്രാമം പദ്ധതിക്ക്‌ 20 ലക്ഷം. കല്യാശേരി സിവിൽ അക്കാദമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം തുടങ്ങാൻ 40 ലക്ഷം. പായം ബാംബു ഗ്രാമത്തിന്‌ 10 ലക്ഷം.

മനോഹരം 
ഈ ചുവടുവയ്‌പ്പുകൾ
ജില്ലാപഞ്ചായത്തിന്‌ കീഴിലുള്ള ഘടക സ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ 4.50 കോടി. ന്യൂ മാഹി എം മുകുന്ദൻ പാർക്ക്‌ വിപുലീകരണത്തിനും നവീകരണത്തിനുമായി 1.15 കോടി. ഹെറിറ്റേജ്‌ ബിനാലെക്ക്‌ 50 ലക്ഷം. സമുദായ ശ്‌മശാനങ്ങളെ ആധുനികവൽക്കരിച്ച്‌ പൊതുശ്‌മശാനങ്ങളാക്കുന്നതിനുള്ള ‘സർവശാന്തിക്ക്‌’ 30 ലക്ഷം.

കാപ്പിമല ടൂറിസ്‌റ്റ്‌ വില്ലേജിന്‌ 25 ലക്ഷം. ഷീ നൈറ്റ്‌ ഫെസ്‌റ്റിന്‌ 20 ലക്ഷം. ഗ്രാമ പഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 25 ലക്ഷം. സായന്തനത്തിലെ സായാഹ്ന വിരുന്നിന്‌ 15 ലക്ഷം. കണ്ണപുരം, ന്യൂമാഹി ‘പലഹാര ഗ്രാമ ’പദ്ധതിക്ക്‌ 40 ലക്ഷം.

കണ്ണൂർ പുടവയ്‌ക്ക്‌ 12 ലക്ഷം. വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച്‌ ലക്ഷം. വിധവകൾക്ക്‌ തൊഴിൽ സംരംഭങ്ങളും പുനർവിവാഹ മാട്രിമോണിയലും തുടങ്ങാൻ അഞ്ച്‌ ലക്ഷം. ബ്രെയ്‌ലി പുസ്‌തകങ്ങൾക്ക്‌ നാല്‌ ലക്ഷം. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ കണ്ണൂർ പ്രവാസി സമ്മിറ്റ്‌.

വേറിട്ട പദ്ധതികൾ
സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്‌ അഞ്ച്‌ കോടി. പുതിയ വ്യവസായ പാർക്കുകൾക്ക്‌ സ്ഥലം വാങ്ങുന്നതിന്‌ 1.50 കോടി. കണ്ണൂരിൽ വർക്കിങ്‌ വിമൻസ്‌ ഹോസ്‌റ്റൽ സ്ഥാപിക്കാൻ 1.70 കോടി. തെരുവുനായ വന്ധീകരണത്തിനുള്ള പടിയൂർ എബിസി കേന്ദ്രത്തിന്‌ വാഹനം വാങ്ങാൻ 12 ലക്ഷം .ഈ കേന്ദ്രത്തിന്‌ അടിസ്ഥാന സൗകര്യമൊരുക്കാൻ 30 ലക്ഷം.

ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക്‌ കായിക ഉപകരണങ്ങൾ വാങ്ങാൻ 30 ലക്ഷം. ജലം സുലഭം പദ്ധതിക്ക്‌ രണ്ട്‌ കോടി. പെരിങ്ങോം–- വയക്കരയിലെ ജില്ലാ പഞ്ചായത്ത്‌ സ്ഥലത്ത്‌ മീൻ വളർത്താൻ രണ്ട്‌ ലക്ഷം. ഇവിടെ സൗരോർജ പ്ലാന്റിന്‌ 20 ലക്ഷം. ഹരിതകർമ സേനാംഗങ്ങൾക്ക്‌ യൂണിഫോം നൽകുന്നതിന്‌ 25 ലക്ഷം. ‘കണ്ണൂർ ചില്ലീസ്‌’ മുളക്‌ കൃഷി തുടങ്ങുന്നതിന്‌ 10 ലക്ഷം. കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന്‌ 10 ലക്ഷം.

ബജറ്റ്‌ യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. ഇ വിജയൻ, തോമസ്‌ വക്കത്താനം, എം രാഘവൻ, എൻ വി ശ്രീധരൻ, ടി തമ്പാൻ, കെ സുധാകരൻ, ചന്ദ്രൻ കല്ലാട്ട്‌, പി വി വത്സല, പി പി ഷാജിർ, ജൂബിലി എം ചാക്കോ, കെ വി ബിജു, മുഹമ്മദ്‌ അഫ്‌സൽ, സി പി ഷിജു, ലിസി മാത്യു, കെ പി താഹിറ, വി കെ സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി അബ്‌ദുൾ ലത്തീഫ്‌ സ്വാഗതം പറഞ്ഞു.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!