Breaking News
കരുതലോടെ കൈപിടിച്ച് ക്യാൻസർ സെന്റർ

തലശേരി: രോഗത്തിന്റെ ഭയപ്പാടോടെ മലബാർ ക്യാൻസർ സെന്ററിലെത്തുന്നവരെ ഹൃദയത്തോട് ചേർത്തുനിർത്തുകയാണ് ഈ സന്നദ്ധസേവകർ. അന്തോളിമല കയറിയെത്തുന്ന രോഗികൾക്ക് കരുതലിന്റെ കരങ്ങൾ നീട്ടി ഹെൽപ് ഡെസ്‌ക് .
കണ്ണൂർ ഡിസ്‌ട്രിക്ട് ക്യാൻസർ കൺട്രോൾ കൺസോർഷ്യം ഹെൽപ് ഡെസ്‌ക് എംസിസിയിലെത്തുന്ന രോഗികൾക്ക് ആശ്വാസമാവുകയാണിന്ന്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നെത്തുന്ന രോഗികൾക്ക് വഴികാട്ടുകയാണ് ‘പേഷ്യന്റ് നാവിഗേറ്റേഴ്‌സ്’. ക്യാൻസറാണെന്ന് അറിഞ്ഞതിന്റെ വേവലാതിയുമായി എത്തുന്നവർക്ക് സഹായംമാത്രമല്ല, സാന്ത്വനവും പകരുന്നു. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഏഴു മുതൽ വൈകിട്ട് നാലുരെയാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തനം. തുടങ്ങി ഒരു വർഷത്തിനിടെ 5192 രോഗികൾക്ക് സഹായം നൽകി. ഇതിനകം 1385 വളന്റിയർമാർ സേവനത്തിനെത്തി.
പുതുതായി വരുന്നവർക്ക് രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കൽ, നിർദേശങ്ങൾ നൽകൽ, വീൽചെയർ–-ട്രോളി സഹായം, ഒപി, ഫാർമസി, ലാബുകൾ എന്നിവയിലേക്ക് എത്തിക്കൽ, പ്രധാനമന്ത്രി,- മുഖ്യമന്ത്രി, മറ്റ് ഏജൻസികളുടെ ചികിത്സാസഹായ —പദ്ധതിയെക്കുറിച്ച് വിശദീകരിക്കൽ, റെയിൽവേ കൺസഷൻ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള അപേക്ഷ തയ്യാറാക്കൽ തുടങ്ങി ഏത് സഹായത്തിനും വളന്റിയർമാർ റെഡി.
ആദ്യമായി എംസിസിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവർ നൽകുന്ന സേവനം വിലപ്പെട്ടതാണ്.
2019ൽ രൂപീകരിച്ച ക്യാൻസർ കൺസോർഷ്യം 2021 ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനംചെയ്‌തത്. ക്യാൻസറിനും ലഹരിക്കുമെതിരായ ബോധവൽക്കരണമാണ് പ്രധാന പ്രവർത്തനം.
ഹെൽപ് ഡെസ്‌ക് വാർഷികം ശനിയാഴ്‌ച എംസിസി സെമിനാർ ഹാളിൽ ആഘോഷിക്കും. സബ്‌കലക്ടർ സന്ദീപ്‌കുമാർ ഉദ്‌ഘാടനംചെയ്യും. എഎസ്‌പി അരുൺ കെ പവിത്രൻ മുഖ്യാതിഥിയാവും. എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തും.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്