Connect with us

Breaking News

ദുർഘടമായ പാതകൾ പഴങ്കഥയായി; ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്‌

Published

on

Share our post

ഇടുക്കി : ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്‌. ദുർഘടമായ പാതകൾ ഇനി പഴങ്കഥയായി. ഗ്രാമങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള വൃത്തിയും ഉറപ്പുമുള്ള റോഡുകൾ എവിടെയും കാണാം. മന്ത്രി മുഹമ്മദ്‌ റിയാസ്‌, മുൻമന്ത്രി ജി .സുധാകരൻ, എം .എം മണി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലും ശ്രമവും ഇതിനു പിന്നിലുണ്ട്‌. ഇതിനുപരി എൽ.ഡി.എഫ്‌ സർക്കാർ പ്രതിബദ്ധതയാണ്‌ വെളിപ്പെടുന്നത്‌. ഒന്നും നടക്കില്ലെന്ന പ്രചാരണങ്ങളാണിവിടെ തകർന്നടിയുന്നത്‌.

ജില്ലാ രൂപീകൃതമായ 1972ൽ ഏതാണ്ട്‌ സഞ്ചാര യോഗ്യമെന്ന്‌ പറയാവുന്ന നാല്‌ റോഡുകളേ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ ഗതാഗത മേഖലയിൽ വൻ കുതിപ്പും വേഗവും വന്നു. ജനകീയ മന്ത്രിമാരും പ്രതിനിധികളും എത്തിയതോടെ നാട്‌ വികസിക്കുന്നു.

ഇത്തരത്തിലുള്ളതാണ്‌ പീരുമേട് – ദേവികുളം മലയോര ഹൈവേ. പീരുമേട് – ദേവികുളം മലയോര ഹൈവേ ഒന്നാം റീച്ചായ കുട്ടിക്കാനം – ചപ്പാത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 99 ശതമാനം പൂർത്തിയായി. ചുരുക്കം ചില ഭാഗങ്ങളില്‍ ഓടയുടെ നിർമാണവും റോഡ് മാർക്കിങ്ങിൽ റിഫ്‌ളക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരുന്നു.

മൂന്നുവർഷത്തേക്ക് ഈ റോഡിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ചുമതല നിർമിച്ച കരാറുകാർക്കാണ്. ഹരിത മനോഹരമായ തേയിലത്തോട്ടങ്ങൾക്ക്‌ നടുവിലൂടെ പോകുന്ന, കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്കുള്ള സുപ്രധാന വഴിയായ ഈ റോഡിന് നേരത്തേ നാലുമീറ്റർ ടാറിങ് പ്രതലം ഉൾപ്പെടെ ആകെ ആറുമീറ്റർ മാത്രമായിരുന്നു വീതി.

ജില്ലയിലെ മലയോര മേഖലയുടെ വികസനത്തിനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ഈ ഹൈവേ കുതിപ്പേകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ചെലവഴിച്ചത്‌ 90.34 കോടി, 12 മുതൽ 13.5 മീറ്റർ വീതി

മലയോര ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് 90.34 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച 18.3 കിലോമീറ്റർ ദൈർഘ്യം വരുന്ന റീച്ചിൽ ഇപ്പോള്‍ 12 മുതൽ 13.5 മീറ്റർ വരെയാണ് വീതി. ഏഴു മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലും ഒരു മീറ്റർ വീതം പേവ്ഡ് ഷോൾഡറുകളുമുണ്ട്.

അഗാധ താഴ്‌വരകൾ കരിങ്കല്ല് കെട്ടി സംരക്ഷിച്ചും സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, മറ്റ് റോഡ് സുരക്ഷാസംവിധാനങ്ങൾ എല്ലാം ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് നിര്‍മാണം പൂർത്തീകരിച്ചത്.

ബിഎം ആൻഡ്‌ -ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ 16.5 കിലോമീറ്റർ നീളത്തിൽ സംരക്ഷണഭിത്തികളും 96 കലുങ്കുകളും മറ്റ് അനുയോജ്യമായ ജലനിർഗമന മാർഗങ്ങളും പണിതിട്ടുണ്ട്. മഴക്കാലത്ത് സ്ഥിരമായി റോഡ് തകരുന്നത് തടയാൻ ഇതിലൂടെ സാധിക്കും. രണ്ടുവർഷമാണ് നിർമാണം പൂർത്തിയാക്കാനെടുത്ത സമയം.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!