മികവുണ്ടോ? എന്‍ജിനീയര്‍മാര്‍ക്ക് സുവര്‍ണകാലം: വന്‍തോതില്‍ നിയമനത്തിനൊരുങ്ങി ബോയിങ്ങും എയര്‍ബസും

Share our post

ന്യൂഡല്‍ഹി: വൈദഗ്ധ്യമുള്ള ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കായി വന്‍ അവസരമൊരുക്കി വിമാന നിര്‍മാണ കമ്പനികളായ ബോയിങ്ങും എയര്‍ബസ്സും. എയര്‍ക്രാഫ്റ്റ്, സോഫ്റ്റ്വെയര്‍, ടെക്നോളജി മേഖലയില്‍ മാത്രമല്ല ഹാര്‍ഡ് എന്‍ജിനീയറിങ്ങിലും വന്‍ തൊഴില്‍ സാധ്യതകളാണ് വരുന്നത്.

എയര്‍ബസ് ഈ വര്‍ഷം പുതുതായി ലോകവ്യാപകമായി 13,000 പേരെയാണ് നിയമിക്കുക. ഇതില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1000 പേരെ നിയമിക്കും 18,000 ഇന്ത്യക്കാര്‍ ഇതിനോടകം ജോലിചെയ്യുന്ന ബോയിങ്ങും വര്‍ഷം തോറും 1,500 ജീവനക്കാരെ പുതുതായി നിയമിക്കുന്നുണ്ടെന്നും കമ്പനിയുടെ ഇന്ത്യന്‍ മേധാവി സലില്‍ ഗുപ്തെ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.

ബോയിങ്ങിന്റെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ശക്തി ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു പ്രതിവര്‍ഷം ഏകദേശം 15 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദം നേടി പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ പ്രതിഭാശാലികളുടെ വന്‍ ഹബ്ബായി മാറുകയാണ് ഇന്ത്യ.

വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. കോവിഡ് കാലത്തിന് ശേഷം റെക്കോര്‍ഡ് ഓര്‍ഡറുകളാണ് ഇരു കമ്പനികള്‍ക്കും ലഭിച്ചത് എന്നതും നിയമനം വര്‍ധിപ്പിക്കുന്നതിന് കാരണമായി.

കഴിഞ്ഞ മാസം ഇരുകമ്പനികള്‍ക്കുമായി എയര്‍ ഇന്ത്യ മാത്രം നല്‍കിയത് 470 വിമാനങ്ങളുടെ ഓര്‍ഡറുകളാണ്.

ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളം മതിയെന്നതും വമ്പന്‍ കമ്പനികളെ ആകര്‍ഷിക്കുന്നു.

ടെക് ഹബ്ബായ സിയാറ്റിലിലെ ഒരു എന്‍ജിനീയറുടെ ശമ്പളത്തിന്റെ ഏഴ് ശതമാനത്തിന് ബെംഗളൂരുവില്‍ ഒരു എന്‍ജിനീയറെ ജോലിക്ക് കിട്ടുമെന്നാണ് പ്രശസ്ത സാലറി ഡാറ്റ കംപൈലര്‍ ആയ ഗ്ലാസ്‌ഡോര്‍ പറയുന്നത്.

നിയമനങ്ങള്‍ മാത്രമല്ല ചൈനയ്ക്ക് ബദലായി ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റാനും ഇരു കമ്പനികള്‍ക്കും ആലോചനയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!