മടപ്പുരച്ചാലിൽ സി.ടി.ഡി.സി ടയേഴ്സ് പ്രവർത്തനം തുടങ്ങി

മണത്തണ: മടപ്പുരച്ചാൽ റോഡിൽ സി.ടി.ഡി.സി ടയേഴ്‌സ് ( ടയർ വില്പന കേന്ദ്രം) പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ യു.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ജോബി ജോസഫ് ആദ്യ വില്പന സ്വീകരിച്ചു.
ബൈജു വർഗീസ്, ബേബി സോജ, സി.എം.ജോസഫ്, പി.പി.മനോജ്കുമാർ,എം.സുകേഷ്, ഷിനോജ്, സി. ബാബു, സന്തോഷ് വർഗീസ്, ജോഷി, രാജീവൻ, ടി. ദിപിൻ എന്നിവർ സംസാരിച്ചു.
ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് (സി.ടി.ഡി.സി) വെൽഫെയർ ട്രസ്റ്റ് മണത്തണയുടെ സംരംഭമാണ് ടയർ വില്പന കേന്ദ്രം.