തൃശൂരിൽ ഭാര്യയുടെ ശവസംസ്‌കാരത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച 58കാരന് ഏഴ് കൊല്ലം കഠിനതടവ്‌

Share our post

തൃശൂർ: ഭാര്യയുടെ ശവസംസ്‌കാര ചടങ്ങിൽ സംബന്ധിക്കാൻ വിദേശത്തുനിന്നും ബന്ധുക്കളോടൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ ഭർത്താവിന് ഏഴ് കൊല്ലം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ.

ഒല്ലൂർ അഞ്ചേരിച്ചിറ ഗുരുദേവ ലൈനിൽ താമസിക്കുന്ന ക്രിസോസ്റ്റം ബഞ്ചമിൻ (58) നെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. 2017 നവംബർ 21 നാണ് കേസിനാസ്പദമായ സംഭവം.

പ്രതിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ബന്ധുക്കളോടൊപ്പം എത്തിയ പെൺകുട്ടിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

ചടങ്ങുകൾക്കു ശേഷം തിരികെ പോകാനായി കുഞ്ഞിന്റെ മാതാപിതാക്കൾ ഷോപ്പിംഗിനായി പുറഞ്ഞ് പോയ സമയത്ത് വീട്ടിൽ ഒറ്റയ്ക്കായ പെൺകുട്ടിയെ പ്രതി വീണ്ടും ഉപദ്രവിച്ചിരുന്നു.

പിന്നീട് വിദേശത്തുവച്ചാണ് ഇക്കാര്യം അവിടുത്തെ സ്‌കൂളിൽ വച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!