കേന്ദ്രസര്‍ക്കാരില്‍ ജോലി:549 കാറ്റഗറികളിലായി അയ്യായിരത്തിലധികം ഒഴിവുകള്‍

Share our post

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന പരീക്ഷയ്ക്ക് (Phase-XI/2023/Selection Posts) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

തസ്തികകള്‍
ലബോറട്ടറി അറ്റന്‍ഡന്റ് ജൂനിയര്‍ എന്‍ജിനിയര്‍ കെമിക്കല്‍ അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് ഹിന്ദി ടൈപ്പിസ്റ്റ് സ്റ്റെനോഗ്രാഫര്‍ ഡ്രൈവര്‍ നഴ്‌സിങ് ഓഫീസര്‍ ഡെന്റല്‍ ടെക്‌നീഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-II ടെക്‌നീഷ്യന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് സീനിയര്‍ ഡ്രോട്ട്‌സ്മാന്‍ ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ്-II അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) ലൈബ്രറി ക്ലാര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സൂപ്രണ്ട് (സ്റ്റോര്‍) ഡേറ്റാ പ്രോസസിങ് അസിസ്റ്റന്റ് ലീഗല്‍ അസിസ്റ്റന്റ് ഇന്‍സെക്ട് കളക്ടര്‍ ഫാം അസിസ്റ്റന്റ് ഗാലറി അസിസ്റ്റന്റ് പ്രൂഫ് റീഡര്‍ ഓഫീസ് സൂപ്രണ്ട് സബ് ഇന്‍സ്‌പെക്ടര്‍/ഫയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ എന്‍ജിന്‍ ഡ്രൈവര്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ജൂനിയര്‍ വയര്‍ലസ്സ് ഓഫീസര്‍ സ്റ്റോക്ക്മാന്‍ ബൊട്ടാണിക്കല്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജൂനിയര്‍ കെമിസ്റ്റ് ആയ കുക്ക് ഡയറ്റീഷ്യന്‍ ഫോട്ടോഗ്രാഫര്‍ ഫോര്‍മാന്‍ റേഡിയോ മെക്കാനിക് ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ കെയര്‍ടേക്കര്‍ വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡന്റ് കാന്റീന്‍ അറ്റന്‍ഡന്റ് ലാസ്‌കര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍

ഒഴിവുകള്‍: 549 കാറ്റഗറികളിലായി 5369 ഒഴിവാണുള്ളത്. വിവിധ റീജണുകളിലായാണ് ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. കേരളവും കര്‍ണാടകയും ലക്ഷദ്വീപും ഉള്‍പ്പെടുന്ന കേരള-കര്‍ണാടക (കെ.കെ.ആര്‍.) റീജണില്‍ ആകെ 378 ഒഴിവാണുള്ളത്.

യോഗ്യത: എസ്.എസ്.എല്‍.സി.യും ഹയര്‍ സെക്കന്‍ഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകള്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. 18 മുതല്‍ 30 വയസ്സുവരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടക്കും.

പരീക്ഷ: പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി, ബിരുദം എന്നിങ്ങനെ യോഗ്യതയ്ക്കനുസരിച്ച് മൂന്നായാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുക. ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ജനറല്‍ ഇന്റലിജന്റ്‌സ്, ജനറല്‍ അവേര്‍നെസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങള്‍. ഓരോന്നിനും 50 മാര്‍ക്ക് വീതം, ആകെ 200 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അര മാര്‍ക്ക് നെഗറ്റീവുണ്ടായിരിക്കും. ജനറല്‍-30 ശതമാനം, ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്.-25 ശതമാനം, മറ്റ് വിഭാഗങ്ങള്‍-20 ശതമാനം എന്നിങ്ങനെ മാര്‍ക്ക് നേടിയാലേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.ssc.nic.in. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 27.അപേക്ഷ തിരുത്തുന്നതിന് ഏപ്രില്‍ മൂന്നുമുതല്‍ അഞ്ചുവരെ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!