പകൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്ന് വിദഗ്ധർ

Share our post

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്‌സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ,കാസര്‍കോട് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്‌സ് 12, തളിപ്പറമ്പില്‍ 11.

യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരം, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്.

സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍ കാരണം.

സംസ്ഥാനത്ത് യുവി ഇന്‍ഡെക്‌സ് 12ലേക്ക് ഉയരുന്നത് ഇതാദ്യമല്ല. മുന്‍വര്‍ഷങ്ങളിലും സമാനതോതില്‍ തന്നെയായിരുന്നു അള്‍ട്രാ വയലറ്റ് വികിരണം.പക്ഷെ കൂടിയ താപനിലയ്ക്ക് ഒപ്പം, അള്‍ട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്,

സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും.പകല്‍ 11.30 മുതല്‍ വെയില്‍ താഴുന്നത് വരെ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

അടുത്ത ദിവസങ്ങളിലും യുവി ഇന്‍ഡെക്‌സ് ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത.മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ സ്ഥലങ്ങളില്‍ യുവി ഇന്‍ഡെക്‌സ് 12ലേക്ക് എത്താമെന്നാണ് പ്രവചനം. പൊതുവേ ഈ ദിവസങ്ങളില്‍ ചൂടിന് അല്‍പം ശമനമുണ്ടെങ്കിലും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ചുരുക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!