എസ്.ബി.ഐ പേരാവൂർ ശാഖക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

പേരാവൂർ : പൊതുമേഖലാ സ്ഥാപനങ്ങളെ നിർബന്ധിപ്പിച്ച് കോർപ്പറേറ്റ് തട്ടിപ്പിന് കൂട്ടുനിന്ന മോദി- സർക്കാരിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എസ്. ബി. ഐ പേരാവൂർ ശാഖക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു നേതാക്കളായ ലിസി ജോസഫ് , ബൈജു വർഗ്ഗീസ്, പി.സി.രാമകൃഷണൻ, ജൂബിലി ചാക്കോ , റോയി നമ്പുടാകം, വർഗ്ഗീസ് ജോസഫ് നടപ്പുറം,പി.പി മുസ്തഫ, സി.ജെ. മാത്യു, ഷെഫീർ ചെക്യാട്ട്, എന്നിവർ പ്രസംഗിച്ചു.