696 രൂപയ്ക്ക് നാല് പേര്‍ക്ക് ഉപയോഗിക്കാനാവുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുമായി ജിയോ

Share our post

ജിയോയുടെ പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകള്‍ അവതിരിപ്പിച്ചു. ഇതനുസരിച്ച് ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം മൂന്ന് കുടുംബാംഗങ്ങളേയും ചേര്‍ക്കാനാവും. ഈ നാല് കണക്ഷനുകളിലും ജിയോ പ്ലസ് സ്‌കീമിന് കീഴില്‍ ഒരുമാസം ജിയോ സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനാവും.

399 രൂപയിലാണ് പ്ലാനുകള്‍ തുടങ്ങുന്നത്. സിമ്മിന് 99 രൂപ നിരക്കിലാണ് മൂന്ന് കണക്ഷനുകള്‍ ചേര്‍ക്കാനാവുക. അതായത് നാല് പേര്‍ക്കും കൂടി 399 രൂപ+ 99 രൂപx3 എന്ന നിരക്കില്‍ 696 രൂപയാണ് ചിലവാകുക.

ജിയോ ട്രൂ 5ജി ക്ക് യോഗ്യരാണെങ്കില്‍ സൗജന്യ 5ജി ഡാറ്റയും ആസ്വദിക്കാം. ഇഷ്ടമുള്ള മൊബൈല്‍ നമ്പറുകള്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോടിവി, ജിയോ സിനിമ തുടങ്ങിയവയുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

പുതിയ പോസ്റ്റ് പെയ്ഡ് പ്ലാന്‍ എടുക്കുന്നവര്‍ക്ക് ജിയോ ഫൈബറിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കേണ്ടിവരില്ല. ഈ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ നിന്നും എളുപ്പം പിന്‍മാറാനും സാധിക്കും.

399 രൂപയില്‍ തുടങ്ങുന്ന ജിയോ പ്ലസ് പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ്, 75 ജിബി ഡാറ്റ എന്നിവ ലഭിക്കും.

799 രൂപയില്‍ തുടങ്ങുന്ന പ്രീമിയം പ്ലാനില്‍ 100 ജിബി ഡാറ്റയും നെറ്റ്ഫ്‌ളിക്‌സ്, പ്രൈം അംഗത്വവും ലഭിക്കും. ഈ രണ്ട് പ്ലാനുകളിലും മൂന്ന് കുടുംബാംഗങ്ങളേയും ചേര്‍ക്കാനാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!