ഇന്‍സ്റ്റഗ്രാം പ്രണയം, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് കൊണ്ടുപോകാന്‍ശ്രമം; പോക്‌സോ കേസ്

കോഴഞ്ചേരി(പത്തനംതിട്ട): ഇന്‍സ്റ്റഗ്രാമില്‍ പ്രണയംനടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദിനെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്‌സോ ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് അഭിനന്ദ് വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നിര്‍ബന്ധപൂര്‍വം കൊണ്ടുപോകാന്‍ ശ്രമിക്കവെ ബഹളംകേട്ട് വീട്ടുകാരും പ്രദേശവാസികളും ഓടിക്കൂടി.
വിവരം തിരക്കവേ ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. യുവാവിന്റെ ലഭ്യമായ ഫോണ്‍നമ്പരും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളുംവെച്ച് ഇയാളെ ചൊവ്വാഴ്ചയാണ് കണ്ടെത്തിയതും അറസ്റ്റുചെയ്തതും.