Connect with us

Breaking News

മുഖം പൊത്തി നിലത്ത് കുത്തിയിരുന്നു: നാടിന്റെ മനസ്സ് പൊള്ളിച്ച് ആസിഡ് ആക്രമണം

Published

on

Share our post

തളിപ്പറമ്പ് : തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിൽ കോടതി ജീവനക്കാരിക്കു നേരെ നടന്ന ആസിഡ് ആക്രമണം നഗരത്തെ ഞെട്ടിച്ചു. തളിപ്പറമ്പിലെ ഏറ്റവും ജനത്തിരക്കേറിയ ജംക്‌ഷൻ കൂടിയായ മാർക്കറ്റ് റോഡിലെ ന്യൂസ് കോർണർ ജംക്‌ഷനിലാണ് എല്ലാവരെയും ‍ഞെട്ടിച്ച ആക്രമണം നടന്നത്.

ഒന്നാം ക്ലാസ് ജു‍ഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ടൈപ്പിസ്റ്റായ നടുവിൽ സ്വദേശിയും ഇപ്പോൾ കൂവോട് വാടക വീട്ടിൽ താമസിക്കുന്ന കെ.സാഹിത(46) ജോലി കഴിഞ്ഞു വരുമ്പോൾ അഷ്ക്കർ അടുത്തു പോയി എന്തോ സംസാരിക്കുന്നതും പിന്നീട് സാഹിത അലറിക്കരയുന്നതുമാണു സമീപത്തുള്ളവർ കണ്ടത്.

കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് അഷ്ക്കർ ആദ്യം സാഹിതയുടെ ദേഹത്തു കുടയുകയും വേണ്ടത്ര പുറത്തു വരുന്നില്ലെന്നു കണ്ടപ്പോൾ കുപ്പിയോടെ ഏറിയുകയുമായിരുന്നു. അപ്പോഴേക്കും മുഖം പൊത്തി നിലത്ത് കുത്തിയിരുന്നു നിലവിളിക്കുകയായിരുന്നു സാഹിതയുടെ ദേഹത്തു തന്നെ കുപ്പിയും വീണു.

കുടയുന്നതിനിടയിൽ അഷ്ക്കറിന്റെ ദേഹത്തും സാഹിതയ്ക്കു പിന്നാലെ വരികയായിരുന്ന മുൻസിഫ് കോടതി ജീവനക്കാരൻ പയ്യാവൂരിലെ പ്രവീൺ തോമസിന്റെ കാലിലും ഇവിടെയുള്ള പത്രഏജൻസിയിൽ പത്രം എടുക്കാൻ വന്ന വിൽപനക്കാരനായ മംഗര അബ്ദുൽ ജബ്ബാറിന്റെ കയ്യിലും കാലിലും ആസിഡ് വീണു.

ദേഹത്ത് ആസിഡ് വീണിട്ടും അബ്ദുൽ ജബ്ബാർ തന്നെയാണ് അഷ്ക്കറിനെ ആദ്യം പിടികൂടിയത്. പിന്നീട് നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന നാട്ടുകാരായ കെ.വി.വിനു, എൻ.അനിൽകുമാർ എന്നിവരുടെ വസ്ത്രത്തിലും ആസിഡ് വീണു വസ്ത്രം കരിഞ്ഞു.

നിലത്തു വീണ് കിടന്ന സാഹിതയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ച വഴിയാത്രക്കാരായ സ്ത്രീകളുടെ കയ്യിലും പൊള്ളലേറ്റിരുന്നു. സർ സയിദ് കോളജിൽ ലാബ് ജീവനക്കാരനായ ഇയാൾക്ക് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്നു വ്യക്തമായിട്ടില്ല.തന്റെ കുട്ടിയെ കോളജിൽ ചേർക്കാൻ പോയപ്പോഴാണ് സാഹിത അഷ്ക്കറിനെ പരിചയപ്പെട്ടതെന്നു പറയുന്നു.

ആസിഡ് ഒഴിച്ച ശേഷം തന്റെ ഭാര്യയാണ് ഇതെന്ന് അഷ്ക്കർ വിളിച്ചു പറഞ്ഞെങ്കിലും തന്റെ ആരുമല്ലെന്ന് സാഹിത പറയുന്നുണ്ടായിരുന്നു. പൊലീസിലും അഷ്ക്കർ ഇത്തരത്തിലാണു മൊഴി നൽകിയത്. കോളജിൽ നിന്ന് 20 വർഷത്തോളം അവധിയെടുത്ത് വിദേശത്ത് പോയിരുന്ന അഷ്ക്കർ 4 വർഷം മുൻപാണു വീണ്ടും ജോലിക്കു ചേർന്നത്.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!