കൊച്ചിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ക്രൈം നന്ദകുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരി

കൊച്ചി: നഗരമധ്യത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ക്രൈംനന്ദകുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ തടയുകയും പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ കലൂര്‍ ദേശാഭിമാനി ജങ്ഷന് സമീപമായിരുന്നു സംഭവം. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച യുവതി ക്രൈംനന്ദകുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മകളുടെ ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് ക്രൈംനന്ദകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരേ ഓണ്‍ലൈന്‍ ചാനലില്‍ വാര്‍ത്ത നല്‍കിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)