Connect with us

Breaking News

മനസ് കുളിർക്കും ഹരിതഗ്രാമകാഴ്‌ചകൾ

Published

on

Share our post

കണ്ണൂർ: ‘എന്നുമിങ്ങനീപ്പുലരിയിൽ നിറയുന്ന, ഹരിതവർണമാണെന്റെ ലോകം. ഇല്ല മോഹങ്ങളനവധിക്കോപ്പുകൾ, ഉള്ളതീപ്പച്ച ലോകമാണ്‌. ദിനമോരോന്നിലും വേണം തിന്നുതീർക്കുവാനിത്തിരി കായകൾ’. കവിത മാത്രമല്ല. കൃഷിയും ഭാർഗവൻ പറശ്ശിനിക്കടവിന്‌ നന്നായി ഇണങ്ങും. പാടത്തിറങ്ങി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി പരിപാലിക്കുന്നതോടെയാണ്‌ ദിനചര്യ തുടങ്ങുക.

വിദ്യാലയ അനുഭവങ്ങൾ ‘ഉസ്‌ക്കൂൾ കാലം’ എന്ന എഴുത്തിലൂടെ മനോഹരമാക്കിയ ഭർഗവൻ കൃഷിയെയും ജീവന്‌ തുല്യം സ്‌നേഹിക്കുന്നു.‘അവർക്ക്‌ കോരിക്കുടിക്കാനോ, ചോദിച്ച്‌ കുടിക്കാനോ, കടയിൽനിന്ന്‌ വാങ്ങിക്കുടിക്കാനോ കഴിയില്ല. നമ്മൾ അറിഞ്ഞുകൊടുക്കണം’.

പക്ഷികൾക്ക്‌ വീട്ടുപറമ്പിൽ കുടിവെള്ളമൊരുക്കുമ്പോൾ ഈ ലോകം അവർക്ക്‌ കൂടിയുള്ളതാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. നട്ടതൊന്നും മുളച്ചില്ല, മുളച്ചതൊക്കെ പ്രാണി തിന്നു, നട്ടത് കരിഞ്ഞുപോയി, പൂക്കൾ കൊഴിഞ്ഞുപോയി, കായ വളരും മുമ്പേ കേടായി എന്ന കർഷകന്റെ ആശങ്കകളും നിരന്തരം പങ്കുവയ്‌ക്കുന്ന കർഷക മനസ്സാണ്‌ ഭാർഗവന്റേത്‌.

പയറിന്റെ പേനിനെയും വെണ്ടയിലെ പുഴുവിനെയും കയ്പയിലെ കുത്തിനെയും വഴുതനയിലെ ഇലചുരുട്ടിയെയും നിരന്തരം നിരീക്ഷിക്കുന്നു. പന്നി, മുള്ളൻപന്നി, പെരുച്ചാഴി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യവും കൃഷിയുടെ കഷ്‌ടപ്പാടുകൾക്കൊപ്പം ചേർത്തുവയ്‌ക്കുന്നു. കൃഷിയോളം സന്തോഷവും സംതൃപ്തിയും തരുന്ന മറ്റൊന്നുമില്ലെന്ന്‌ ഭാർഗവൻ പറയും.

നഷ്ടങ്ങളുടെ കണക്ക്‌ മാത്രം പറയുന്ന കർഷകർ വിത്ത് മുളപൊട്ടുന്നതും നോക്കിയിരിക്കുന്നതിന്റെ സന്തോഷവും മറച്ചുവയ്‌ക്കുന്നില്ല. പ്രതിബന്ധങ്ങളിൽ തളരാത്ത കരുത്തുറ്റ മനസ് കർഷകർക്ക്‌ ലഭിക്കുന്നത് മണ്ണിനെ വിശ്വാസമുള്ളതുകൊണ്ടാണ്. പറശ്ശിനിക്കടവ്‌ കോടല്ലൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്‌ സമീപത്തെ ഒരേക്കർ വയലിലും വീട്ടുവളപ്പിലുമാണ്‌ മുഖ്യമായും കൃഷി.

പഴശ്ശി കനാലിന്റെ തരിശിട്ട സ്ഥലങ്ങൾ ജൈവ വൈവിധ്യത്തിന്റെ കലവറയാക്കി. പ്രവാസിയായിരുന്ന ഭാർഗവൻ ഇപ്പോൾ പൂർണസമയ കർഷകനാണ്‌. പച്ചക്കറിയും പഴവർഗങ്ങളുമാണ്‌ മുഖ്യമായും കൃഷി ചെയ്യുന്നത്‌. റോഡരികിൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. ‘ഹരിത ഗ്രാമ’മെന്ന കൃഷിയിടം സന്ദർശിക്കാൻ നിരവധി പേർ എത്തുന്നത്‌ വേറിട്ട കൃഷി രീതി പഠിക്കാനും പകർത്താനുമാണ്‌.

വിത്ത്‌ മുതൽ വിള വരെയുള്ള കാര്യങ്ങൾ പുതുതലമുറയ്‌ക്ക്‌ പകർന്ന്‌ നൽകുന്നുമുണ്ട്‌. സ്‌കൂളുകളിലും കൃഷി, പരിസ്ഥിതി സംരക്ഷണം വിഷയങ്ങളിൽ ക്ലാസെടുക്കുന്നു. കൃഷി പ്സൊരണത്തിന്‌ ഒട്ടേറെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിലും മാസികളിലും കാർഷിക ലേഖനവും എഴുതുന്നു.
ഫോൺ: 9745362376.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!