Breaking News
ഗവ. ആയുർവേദ കോളജ് വികസനം ;സ്ഥലപരിമിതി തടസമാവുന്നു

പയ്യന്നൂർ: ഉത്തര കേരളത്തിലെ സർക്കാർ ആയുർവേദ പഠനകേന്ദ്രമായ പരിയാരം ഗവ. ആയുർവേദ കോളജ് വികസനത്തിന് സ്ഥലപരിമിതി തടസ്സമാവുന്നു. നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിവിധ സർക്കാർ വിഭാഗങ്ങൾ തയാറാണെങ്കിലും ആവശ്യത്തിന് സ്ഥലമില്ലാത്തത് ഈ ആതുരാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തെല്ലൊന്നുമല്ല തളർത്തുന്നത്.
നേരത്തേ ഹോസ്റ്റൽ കെട്ടിടം നിർമിക്കുന്നതിന് കോളജ് കാമ്പസിൽ ലക്ഷങ്ങൾ ചെലവിട്ട് നട്ടുവളർത്തിയ ഔഷധസസ്യങ്ങൾ മുറിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടായി. കാമ്പസിൽ കെട്ടിട നിർമാണത്തിന് ഭൂമിയില്ലാത്തതിനാലാണ് വിദ്യാർഥികളുടെ പഠനത്തിന് അത്യാവശ്യമായ സസ്യങ്ങളും മരങ്ങളും മുറിച്ചു മാറ്റേണ്ടി വരുന്നത്. കോളജ് അക്കാദമിക് ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തെ അത്യപൂർവ ഔഷധസസ്യങ്ങളും തണൽ മരങ്ങളും മുറിച്ചു മാറ്റിയാണ് ഹോസ്റ്റൽ നിർമിച്ചത്.
പരിയാരം ടി.ബി സാനട്ടോറിയം വക പരിയാരം മെഡിക്കൽ കോളജിന് നൽകിയ 160 ഏക്കറിനോട് തൊട്ട് 35 ഏക്കർ ഭൂമിയാണ് കോളജ് തുടങ്ങാൻ അന്ന് അനുവദിച്ചിരുന്നത്. നിലവിൽ അര ഡസനിലധികം വലിയ കെട്ടിടങ്ങൾ, കളിസ്ഥലം, റോഡുകൾ, നിരവധി ക്വാർട്ടേഴ്സുകൾ തുടങ്ങിയവ നിർമിച്ചതിലൂടെ ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി.
ബാക്കി വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരം ഔഷധ സസ്യങ്ങളും വെച്ചു പിടിപ്പിച്ചു. ഈ സസ്യങ്ങളാണ് വികസനത്തിന് വേണ്ടി മുറിക്കേണ്ടി വരുന്നത്. ഇനിയും നിരവധി കെട്ടിടങ്ങൾ ആവശ്യമാണെങ്കിലും സ്ഥലപരിമിതി ഇവയുടെ നിർമാണത്തിന് തടസമാവുകയാണ്.
അതേസമയം, ആയുർവേദ കോളജിന്റെയും ഗവ. മെഡിക്കൽ കോളജിന്റെയും അതിർത്തിയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്ന് 25 ഏക്കർ സ്ഥലം കൂടി ആയുർവേദ കോളജിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. സ്ഥലം ലഭിക്കുന്ന പക്ഷം അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകൾ ഈ സ്ഥലത്ത് നിർമിക്കാവുന്നതാണ്.
ഇതിനു പുറമെ പി.ജി വിദ്യാർഥികളുടെ ആൺ, പെൺ ഹോസ്റ്റലുകൾ, സർവകലാശാല റീജനൽ സെന്റർ തുടങ്ങിയവ ഇവിടെ നിർമിക്കാവുന്നതാണ്. രണ്ട് സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിന്റെ കീഴിലായതോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുങ്ങിയത് നൂറ് ഏക്കർ സ്ഥലമെങ്കിലും സ്ഥാപനത്തിന് വേണമെന്നും വേണ്ടിവന്നാൽ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവുമുയരുന്നു.
സംസ്ഥാനത്ത് മൂന്ന് ഗവ. ആയുർവേദ കോളജുകളാണ് നിലവിലുള്ളത്. തിരുവനന്തപുരവും തൃപ്പൂണിത്തുറയും കഴിഞ്ഞാൽ പരിയാരത്താണ് മൂന്നാമത്തേത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കാനെത്തുന്നു. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ പുരോഗതി സ്ഥലപരിമിതി തടസ്സമാവരുതെന്നാണ് പൊതു അഭിപ്രായം.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്