Connect with us

Breaking News

സഞ്ചാരികളുടെ ആരോഗ്യരക്ഷയ്ക്ക് ആറളം’വനശ്രീ’

Published

on

Share our post

പേരാവൂർ: വിനോദയാത്രയ്ക്കും പഠന ക്യാമ്പിനുമൊക്കെയായി ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ്. കേരളത്തിലെ വനമേഖലകളിൽ നിന്നും ശേഖരിച്ചിട്ടുള്ള തടിയിതര വനോല്പന്നങ്ങളാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.

ശുദ്ധമായ കാട്ടുതേൻ, കാട്ടിൽ നിന്നും ലഭിക്കുന്ന കുടംപുളി, യൂക്കാലി തൈലം, പുൽതൈലം, ഇഞ്ച, മറയൂർ ശർക്കര, ചന്ദനപ്പൊടി, ഏലം, തേൻ നെല്ലിക്ക, ഇഞ്ചിത്തേൻ എന്നിവ ലഭ്യമാണ്. വന്യജീവി സങ്കേതത്തിന്റെ മുദ്ര യുള്ള മനോഹരമായ തൊപ്പിയും ഇവിടെയെത്തുന്നവരുടെ ശ്രദ്ധകേന്ദ്രമാണ്. വനമേഖലയോട് ചേർന്നുകിടക്കുന്ന ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിലെ പട്ടികവർഗ കുടുംബങ്ങളുടെ ഉന്നമനം ലക്ഷമാക്കിയാണ് വനശ്രീയുടെ പ്രവർത്തനം.

നടത്തിപ്പിന് ഒമ്പത് പേരടങ്ങുന്ന ആറളം ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുമുണ്ട് (ഇ.ഡി.സി). കമ്മിറ്റിയുടെ പ്രസിഡന്റുകൂടിയായ പി.സി. മല്ലികയ്ക്കാണ് ഇക്കോ ഷോപ്പിന്റെ ചുമതല. പൊതുവായ കാര്യങ്ങൾ ശ്രദ്ധിക്കാൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി കോഓർഡിനേറ്ററുമായ എസ്.സജീവ് കുമാറും ഒപ്പമുണ്ട്.

ഒരാൾക്ക് പ്രത്യക്ഷത്തിലും വനവിഭവങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിലൂടെ നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നു എന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. കൂടാതെ വനത്തിൽ നിന്നും ശേഖരിക്കുന്ന വിഭവങ്ങൾ വിദഗ്ദ്ധരായ പ്രൊഫസർമാരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് വില്പന നടത്തുന്നത്.

തുടക്കമെന്ന നിലയിൽ കേരളത്തിലെ മറ്റ് വനമേഖലകളിൽ നിന്ന് ശേഖരിച്ച ഉല്പന്നങ്ങളാണ് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ കവാടത്തിലുള്ള ഷോപ്പിൽ ലഭ്യമാകുന്നത്. വൈകാതെ ആറളത്തുനിന്നുള്ള ഉല്പന്നങ്ങൾ ഇവിടെ വില്പനയ്‌ക്കെത്തും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!