കാസർകോട് പുല്ലൊടിയിൽ ഓട്ടത്തിനിടെ കാർ പൂർണമായി കത്തിനശിച്ചു

കാസർകോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാസർകോട് പുല്ലൊടിയിൽ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു.
പൊയ്‌നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.
പൊയ്‌നാച്ചിയിൽ നിന്ന് ഒരു വിവാഹത്തിന് പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പുക ഉയരുന്നത് കണ്ട ഉടൻ എല്ലാവരും പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഒഴിവായി.
ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.