ജി​മ്മി​ൽ യു​വ​തി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം: ട്രെ​യി​ന​ർ അ​റ​സ്റ്റി​ൽ

Share our post

തൃ​ശൂ​ർ: വ​ടൂ​ക്ക​ര മ​ന​വ​ഴി​യി​ലു​ള്ള ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ട്രെ​യി​ന​ർ അ​റ​സ്റ്റി​ൽ.

ഫോ​ർ​മ​ൽ ഫി​റ്റ്നെ​സ് സെ​ന്‍റ​ർ ഉ​ട​മ​യും ട്രെ​യി​ന​റു​മാ​യ പാ​ല​ക്ക​ൽ തൈ​വ​ള​പ്പി​ൽ അ​ജ്മ​ലി​നെ(26)​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജി​മ്മി​ൽ വ്യാ​യാ​മം ക​ഴി​ഞ്ഞ യു​വ​തി സ്റ്റീം ​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്.

ചേ​ർ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സി​ലും പ്ര​തി​യാ​ണ് അ​ജ്മ​ൽ. എ​സ്ഐ അ​നു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!