Local News
മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസക്ക് സ്വീകരണം നല്കി
കാക്കയങ്ങാട് :മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പാൻ ഹംസക്കും മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയിൽ പങ്കെടുത്തവർക്കും കാക്കയങ്ങാട് ശാഖ കമ്മറ്റി സ്വീകരണം നല്കി.മുസ്തഫ ഹാജി, കെ.പി.റസാഖ്, കെ.പി.ഇബ്രാഹിം, നസീർ, അബ്ദുള്ള കുട്ടി ഹാജി, എ.കെ.ഷാനിദ് എന്നിവരാണ് ചെന്നൈയിൽ നടന്ന പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുത്തത്.പി.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.പി. പി.സക്കരിയ, പി.കെ,അഷ്റഫ്, ടി.അക്ബർ, എ.കെ.റഹീം, ടി.വി. റാഷിദ് എന്നിവർ പ്രസംഗിച്ചു.
PERAVOOR
സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷവും യാത്രയയപ്പും
പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു.
പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു , സിബി തോമസ്, സോജൻ വർഗീസ്, രാജീവ്.കെ.നായർ എന്നിവർ സംസാരിച്ചു. കല, വിദ്യാഭ്യാസ, സാഹിത്യ, കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
PERAVOOR
വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ 25ന് പേരാവൂരിൽ
ആറളം : ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ ശനിയാഴ്ച (25/1/25) രാവിലെ 11ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
KANICHAR
കണിച്ചാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറിന് തുടങ്ങും
കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറു മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടക്കും. 5 ആം ദിവസം ദീപകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, വർണ്ണ കുടകൾ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്രയും ഉണ്ടാവും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു