Connect with us

Breaking News

ചൂട്‌, വരൾച്ച; വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ

Published

on

Share our post

പുൽപ്പള്ളി : കടുത്ത വേനലിൽ വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ. നീർച്ചാലുകളും തോടുകളും വറ്റി കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ്‌ രണ്ട്‌ പഞ്ചായത്തുകളിലെയും വിവിധയിടങ്ങൾ. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വെള്ളം ദിനംപ്രതി താഴുകയാണ്‌. വേനൽമഴകൂടി ലഭിക്കാതായതോടെ കൊടും ചൂടിൽ ഉഴലുകയാണ്‌ ജനം.

രണ്ട്‌ പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന കന്നാരംപുഴ, മുദ്ദള്ളിത്തോട്, കടമാൻതോട് എന്നിവിടങ്ങളിലെ ജലം ബീച്ചനഹള്ളി ഡാമിലൂടെ കർണാടകയാണ് ഉപയോഗിക്കുന്നത്‌. വേനൽച്ചൂടിൽ കബനി വരളാൻ തൂടങ്ങിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ കിണറുകളും വയലും വറ്റിത്തുടങ്ങി.

മരക്കടവിൽ കബനി നദിയിൽനിന്ന് മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലേക്കുള്ള കബനി ശുദ്ധജലവിതരണം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ജനം. കാർഷികമേഖലയിൽ കാപ്പി, കുരുമുളക്, കമുക് തൈകൾ കരിയുകയാണ്‌. 500 ഏക്കറോളം വരുന്ന ചേകാടി, കൊളവള്ളി പാടശേഖരങ്ങളിൽ പുഞ്ചകൃഷി നടത്താൻ കർഷകർ ധൈര്യപ്പെടുന്നുമില്ല.

ജലക്ഷാമം പരിഹരിക്കാൻ നിർദിഷ്‌ട കടമാൻതോട് പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുൽപ്പള്ളി ആനപ്പാറയിലാണ് കടമാൻതോട് ജലസംഭരണ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്‌. കാവേരി നദീജല ട്രിബ്യൂണൽ തീരുമാനപ്രകാരം കടമാൻതോട്ടിൽനിന്ന്‌ 0.5 ടിഎംസി ജലം കേരളത്തിനെടുക്കാം. ഇതിന്റെ വിശദമായ സർവേ അടുത്തദിവസം ആരംഭിക്കും.

കടമാൻതോട് പദ്ധതി പ്രാവർത്തികമായാൽ കനാലുകളും പൈപ്പുകളുംവഴി ചെറ്റപ്പാലം മുദ്ദള്ളിത്തോട് വഴി മുള്ളൻകൊല്ലി പഞ്ചായത്തിലും കുറിച്ചി പറ്റതോട് വഴി ചേകാടിയിലും ജലമെത്തിക്കാം. കൂടാതെ കരകൃഷിക്ക് ആവശ്യമായ ജലം കനാലുകൾ വഴി എത്തിക്കാനും കഴിയും.

മീൻ വളർത്തൽ, ടുറിസം വികസനം എന്നിവയും കടമാൻതോട് പദ്ധതി വിഭാവനംചെയ്യുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ ഉടൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!