Connect with us

Local News

ആയിച്ചോത്തെ സ്ഫോടനം, സമഗ്രാന്വേഷണം വേണം ; യൂത്ത് ലീഗ്

Published

on

Share our post

പേരാവൂർ : കാക്കയങ്ങാട് ആയിച്ചോത്ത് നടന്ന  സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു.നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ സ്ഫോടനം ആവർത്തിക്കുന്നതിന് കാരണം.

സമാധാനം നിലനിൽക്കുന്ന കാക്കയങ്ങാട് പ്രദേശത്ത് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി ആർ.എസ്എസും ബി.ജെ.പിയും അവസാനിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങൾ സമാധാന കാംക്ഷികളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് ,ജനറൽ സെക്രട്ടറി ഇൻ ചാർജ് സവാദ് പെരിയത്തിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


Share our post

PERAVOOR

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷവും യാത്രയയപ്പും

Published

on

Share our post

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു.

പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു , സിബി തോമസ്, സോജൻ വർഗീസ്, രാജീവ്.കെ.നായർ എന്നിവർ സംസാരിച്ചു. കല, വിദ്യാഭ്യാസ, സാഹിത്യ, കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


Share our post
Continue Reading

PERAVOOR

വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ 25ന് പേരാവൂരിൽ

Published

on

Share our post

ആറളം : ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ ശനിയാഴ്ച (25/1/25) രാവിലെ 11ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

KANICHAR

കണിച്ചാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറിന് തുടങ്ങും

Published

on

Share our post

കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറു മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടക്കും. 5 ആം ദിവസം ദീപകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, വർണ്ണ കുടകൾ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്രയും ഉണ്ടാവും.


Share our post
Continue Reading

Trending

error: Content is protected !!