ഖാദി സ്ഥാപനങ്ങൾക്ക് മുന്നിൽ തൊഴിലാളി സത്യഗ്രഹം

പയ്യന്നൂർ: നിയമാനുസൃത മിനിമം കൂലി നിഷേധിക്കുന്ന സ്ഥാപനങ്ങളുടെ നിലപാടിലും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതിലും പ്രതിഷേധിച്ചും കുടിശ്ശിക ഉടൻ നൽകണമെന്നും ഖാദി മേഖല നവീകരിക്കണമെന്നും ആവശ്യപ്പെട്ട് ഖാദിത്തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്.
ജില്ല ഖാദി വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സമരത്തിന് മുന്നോടിയായി ഖാദി സ്ഥാപനങ്ങൾക്ക് മുന്നിൽ സൂചനാ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.
പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മുന്നിൽ ഖാദി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ടി പി രാജൻ അധ്യക്ഷനായി. കെ കെ കൃഷ്‌ണൻ, എം കുഞ്ഞമ്പു, കെ സുശീല എന്നിവർ സംസാരിച്ചു.
പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ സംഘത്തിന് മുന്നിൽ കെ സത്യഭാമ ഉദ്ഘാടനംചെയ്‌തു. ശാന്ത അധ്യക്ഷയായി. വി കെ ബാബുരാജ്, ഉഷ എന്നിവർ സംസാരിച്ചു. കരിവെള്ളൂരിൽ ജില്ലാ സെക്രട്ടറി കെ യു രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. സുകുമാരൻ അധ്യക്ഷനായി.
സി .വി ദിലീപ് സംസാരിച്ചു. തലശേരിയിൽ കണ്ണൂർ സർവോദയ സംഘത്തിനു മുന്നിൽ ഫെഡറേഷൻ സെക്രട്ടറി കെ ധനഞ്ജയൻ ഉദ്ഘാടനംചെയ്‌തു. ഒ കാർത്യായനി അധ്യക്ഷയായി. കെ ബിന്ദു, പി വി ശോഭ, യമുന, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.