Breaking News
കൂറ്റന്‍ മൊബൈല്‍ ടവറുകള്‍ കാണാനില്ല; മോഷണം പോയത് 36 എണ്ണം, പൊളിച്ചുകടത്തുന്നത് മണിക്കൂറുകള്‍ കൊണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതിന്‍റെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ആളുകൾ എന്ന് പറഞ്ഞെത്തിയവരാണ് പ്രവർത്തിക്കാതിരുന്ന ജി.ടി.എൽ. കമ്പനിയുടെ ടവറുകൾ മോഷ്ടിച്ചത്.
അമ്പത് ലക്ഷം രൂപ വരെ നിർമാണ ചെലവുവരുന്നതാണ് ഓരോ മൊബൈൽ ടവറും. 40 – 50 ഉയരത്തിൽ 501 മൊബൈൽ ടവറുകളാണ് ജി.ടി.എൽ. കമ്പനി സംസ്ഥാനത്ത് സ്ഥാപിച്ചത്. ഒരു ടവറിൽ മാത്രം 12 ടൺ ഇരുമ്പുണ്ട്. 2015 മുതൽ 250- ഓളം ടവറുകൾ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നില്ല. പഴയ ഇരുമ്പ് അടക്കമുള്ളവ കച്ചവടംചെയ്യുന്നവരായിരിക്കാം ഇത്തരം ടവറുകള്‍ മോഷ്ടിക്കുന്നതെന്നാണ് നിഗമനം.
ആക്രി വിലയ്ക്ക് വിറ്റാൽ ഇത്തരം ടവറുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ ലഭിക്കും. ജനറേറ്റർ, ബാറ്ററി തുടങ്ങിയവും വിൽക്കാൻ പറ്റും. കമ്പനിയുടെ ആളുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. പ്രവർത്തനം നിലച്ചതിനാൽ ടവർ അഴിച്ചു കൊണ്ടു പോവുകയാണെന്ന് സ്ഥലം ഉടമകളോട് പറയും. രാവും പകലും സമീപത്ത് താമസിച്ചാണ് ഭീമൻ ടവറുകൾ മോഷ്ടിക്കുന്നത്. മൂന്ന് മീറ്ററുള്ള ഓരോ ടവർ ആങ്കിളുകളായാണ് ഊരിയെടുക്കുക.
50 മീറ്റർ ഉയരത്തിലുള്ള ടവർ പൊളിച്ചാൽ ഒരു ടോറസ് ലോറിയിൽ കൊണ്ടുപോകാവുന്ന സാധനങ്ങൾ ഉണ്ടാകും. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ടവർ പൊളിച്ചു മാറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കമ്പനി പരാതി നൽകി പോലീസ് അന്വേഷണം ആരംഭിക്കുമ്പോഴാണ് നാട്ടുകാർ തന്നെ വിവരം അറിയുന്നത്. സംസ്ഥാനത്തെ മിക്കവാറും ജില്ലകളില്‍നിന്ന് ഇത്തരത്തില്‍ ടവറുകള്‍ മോഷണം പോയിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മോഷണം പോയ ടവറുകളുടെ കണക്ക്
തിരുവനന്തപുരം- 4,
കോഴിക്കോട്- 4,
പാലക്കാട്-3,
തൃശ്ശൂർ- 3,
എറണാകുളം- 3,
ആലപ്പുഴ-2,
കോട്ടയം- 2,
കൊല്ലം- 2,
കാസർകോട്- 1,
വയനാട്- 1,
മലപ്പുറം- 1
ഒരു മാസത്തോളം എടുത്ത് കമ്പനി സ്ഥാപിക്കുന്ന ടവറുകളാണ് മൂന്നും നാലും ദിവസങ്ങൾ കൊണ്ട് കള്ളന്മാർ കൊണ്ടു പോകുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഇത്തരത്തിൽ ടവറുകൾ മോഷണം പോകുന്നുണ്ട്. തമിഴ്നാട്ടിൽ ഏഴായിരത്തോളം ടവറുകൾ സ്ഥാപിച്ചതിൽ അറുനൂറോളം ടവറുകൾ മോഷണം പോയതായാണ് ലഭിക്കുന്ന വിവരം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു