അറുപതിന്റെ നിറവില്‍ കൂടാളി സര്‍വീസ് സഹകരണ ബാങ്ക്

Share our post

മട്ടന്നൂർ: കൂടാളി സര്‍വീസ് സഹകരണ ബാങ്ക് അറുപതാം വാര്‍ഷികാഘോഷവും പുതുതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളും സഹകരണ മന്ത്രി വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഷൈമ അധ്യക്ഷയായി. സെക്രട്ടറി ഇ .സജീവന്‍ റിപ്പോർട്ട് അവതരിപ്പിച്ചു.

നവീകരിച്ച ഹെഡ് ഓഫീസ് എം .വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എ. കെ .ജി ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ പ്രതിഭകളെ ആദരിച്ചു. സുരഭി നിക്ഷേപ വായ്പപദ്ധതി, അപകട മരണ ഇന്‍ഷുറന്‍സ് ആനുകൂല്യം, റിസ്ക് ഫണ്ട് ആനുകൂല്യം എന്നിവയുടെ വിതരണവും നിക്ഷേപം സ്വീകരിക്കലും അസി. രജിസ്ട്രാര്‍ മധു കാനോത്ത് നിര്‍വഹിച്ചു.

കാഡ്കോ ആര്‍ക്കിടെക്ട് അമീന്‍ അഹമ്മദിനെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം രതീഷ് ആദരിച്ചു. ഐആര്‍പിസിക്കുള്ള ഉപകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പത്മനാഭന്‍ കൈമാറി. കെ. പി ജലജ, കെ മോഹനന്‍, പങ്കന്‍ രവീന്ദ്രന്‍, പി .കെ അരവിന്ദാക്ഷന്‍, പി. പ്രസാദ്, കെ സി ബൈജു, പി ജി ശശീന്ദ്രന്‍, കെ എം വിജയന്‍, കെ .വി പുരുഷോത്തമന്‍, ടി. പി അബ്ദുള്ള, പി പി നൗഫല്‍, എം .വി സുരേഷ്, കെ കെ രാഘവന്‍, പി അശോകന്‍, എന്‍ രാജന്‍, കാക്കര ബാലന്‍, പി കെ വേണു ഗോപാല്‍, പി കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് കെ മോഹനന്‍ സ്വാഗതം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!