Breaking News
പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ; പ്രതിഷേധവുമായി വ്യാപാരികൾ
കണ്ണൂർ: നഗരത്തിലെ പൊട്ടിപ്പൊളിച്ച റോഡുകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. തുടർന്ന് കോർപറേഷൻ ഓഫിസ് ഉപരോധിച്ചു.
വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി. കോർപറേഷന്റെ കീഴിൽ മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതവും പൊടിശല്യവും വ്യാപാരികൾക്കടക്കം ദുരിതമായി. ഇതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്.
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുനീശ്വരൻ കോവിലിനടുത്താണ് റോഡ് ഉപരോധിച്ചത്. പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ കടുത്തസമര രീതിയിലേക്ക് നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. ഉപരോധം ജില്ല ജോ. സെക്രട്ടറി ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.
ഏരിയ ജോ. സിക്രട്ടറി എം. ഉമേശൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി.എച്ച്. പ്രദീപൻ, കെ.പി. അബ്ദുൽറഹ്മാൻ, ഷേർലി വിഷ്ണു, കുഞ്ഞുകുഞ്ഞൻ, പി. സിറാജ്, കെ. രഞ്ജിത്ത്, അബ്ദുൽ റൗഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. മനോഹരൻ സ്വാഗതം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ കടകളടച്ച് കോര്പറേഷന് ഓഫിസ് ഉപരോധിച്ചത്. രാവിലെ മുതല്‍ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായില്ല. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയാണ് ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിച്ചത്.
സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികളെ തള്ളി വിടാതിരിക്കാന്‍ കോര്പറേഷന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി പുനത്തില്‍ ബാഷിത് അധ്യക്ഷത വഹിച്ചു. രാജന് തീയറോത്ത്, എം.ആര്. നൗഷാദ്, താജ് ജേക്കബ്, അജിത് ചാലാട്, അജിത് വാരം, കെ.വി. സലീം എന്നിവർ സംസാരിച്ചു.
ഇതിനിടെ നഗരത്തിലെ പൊടിപടല പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ല മർച്ചന്റ്സ് ചേംബർ അഡ്വ. പി.യു. ഷൈലജൻ മുഖേന സമർപ്പിച്ച റിട്ട് ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണനക്കെടുത്തു. പ്രശ്നത്തിൽ സർക്കാർ അഭിഭാഷകനോടും കണ്ണൂർ കോർപറേഷൻ അഭിഭാഷകനോടും നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു