ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ; കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ

തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. മാടമ്പത്ത് ബിനോയി മകൻ അർജുൻ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛൻ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണ്.
സംഭവത്തിൽ ആളൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.