പേരാവൂർ ചെവിടിക്കുന്നിൽ കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ; ജലപ്രവാഹം അധികൃതർ കാണുന്നില്ല

പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും ജുമാ മസ്ജിദിനു സമീപവുമാണ് ദിവസങ്ങളായി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാവുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.പഞ്ചായത്തധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.