പി. കണ്ണൻ നായർക്ക് സ്‌മരണാഞ്‌ജലി

പയ്യന്നൂർ: കരിവെള്ളൂർ–- മുനയൻകുന്ന് സമരപോരാളിയും സി.പി.ഐ .എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി. കണ്ണൻ നായർക്ക് സ്‌മരണാഞ്‌ജലി.
ദേശാഭിമാനി ദിനപത്രത്തെ ആധുനികതയിലേക്കു നയിച്ച മുൻ ജനറൽ മാനേജർകൂടിയായ കണ്ണൻ നായരുടെ 33–-ാം ചരമ വാർഷികദിനം ജന്മനാട് സമുചിതമായി ആചരിച്ചു.
ഗാന്ധി പാർക്കിൽ അനുസ്‌മരണ സമ്മേളനം സി.പി.ഐ .എം സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി .വി കുഞ്ഞപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി .വി രാജേഷ്, ടി .ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ, വി നാരായണൻ, അഡ്വ. പി സന്തോഷ്, വി കുഞ്ഞികൃഷ്ണൻ, പി ശ്യാമള, പോത്തേര കൃഷ്ണൻ എന്നിവർ സംസാരിച്ചു.