Connect with us

Breaking News

നാടൻ കൃഷിയിൽ വിജയഗാഥ

Published

on

Share our post

പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്നു.

റബറും കശുമാവും മാത്രമല്ല തെങ്ങും കമുകും അടക്കം എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്ന കർഷകനാണ് നാട്ടുകാർ ബേബി എന്ന് വിളിക്കുന്ന കെ.കെ.ജോസഫ്. പ്രധാന ആദായമാർഗം റബറും കശുമാവും ആയതിനാൽ ഈ വിളകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഈ ശ്രദ്ധയാണ് റബർ, കശുമാവ് ഇനങ്ങളിൽ തനി നാടൻ ഇനങ്ങൾ പരീക്ഷിക്കാനും അതുവഴി നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന അറിവിലേക്കും ബേബിയെ എത്തിച്ചത്.

പരമ്പരാഗത രീതിയിലും ഇനങ്ങളിലും പരീക്ഷണം തുടങ്ങിയിട്ട് തന്നെ കാൽ നൂറ്റാണ്ടായി. ബേബിയുടെ കൃഷിയിടത്തിൽ ഇപ്പോഴുള്ള പല നാടൻ റബർ, കശുമാവ് ഇനങ്ങൾ ഒന്നും ഇന്നു നാട്ടിൽ അത്ര സുലഭമല്ല. അതിനാൽ തന്നെ ഇനം തിരിച്ചറിയാൻ പേരുകൾ നൽകിയിട്ടുണ്ട്. നാടൻ റബർ മരത്തിന് മലബാർ കെകെ5 എന്നാണു പേര് നൽകിയിട്ടുള്ളത്.

നാടൻ മരത്തിൽ നിന്ന് വേർതിരിച്ച് ബഡ് ചെയ്ത് എടുത്താണ് ഇതു നട്ടിട്ടുള്ളത്. 105 എന്ന ഇനം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴാണ് പിതൃ സഹോദരന്റെ സഹായത്തോടെ പഴയ നാടൻ ഇനം പരീക്ഷിച്ചത്. 105 ഇനത്തിൽ പെട്ട മരം നൽകുന്നതിലും അധികം പാൽ ലഭിക്കാൻ തുടങ്ങി.

ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിങ് നടത്തുന്നതിന് മൂന്ന് പട്ടയിട്ടാൽ ആ ദിവസങ്ങളിൽ 5.500 കിലോ വരെ ഉണങ്ങിയ ഷീറ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് മലബാർ കെകെ5. പ്രതിരോധശേഷി കൂടുതലുളള ഇനമായതിനാൽ പട്ടമരപ്പ് രോഗം സാധാരണ ഗതിയിൽ ബാധിക്കാറില്ല. ശാഖകൾ ഇല്ലാതെ ഉയരത്തിൽ വളരുന്ന മരത്തിന് വലിപ്പവും കൂടുതലാണ്. തൊലിക്ക് ഒരിഞ്ച് വരെ കനം ഉള്ളതിനാൽ സ്വാതന്ത്ര്യത്തോടെ ടാപ്പിങ് നടത്താൻ കഴിയും. ഇലപ്പുള്ളി രോഗവും മറ്റ് ഫംഗസ് ബാധയും കുറവാണ്. രാസവള പ്രയോഗം ആവശ്യമില്ല എന്നിവയൊക്കെയാണ് ഈ റബർ മരത്തിന്റെ ഗുണവശങ്ങൾ എന്ന് ബേബി പറയുന്നു.

ഇതുപോലെ തന്നെയാണ് ബേബിയുടെ തോട്ടത്തിലെ കശുമാവുകളുടെ കാര്യവും. തനി പഴയ നാടൻ ഇനമായതിനാൽ ഇതും സമീപ പ്രദേശങ്ങളിൽ അപൂർവമായി മാത്രം കണ്ടേക്കാം. കെഎൽ2, കെഎൽ 3, കെഎൽ 4, കെകെ 55 എന്നീ പേരുകൾ നൽകിയാണ് ഈ ഇനങ്ങളെ ബേബി സംരക്ഷിക്കുന്നത്. ആറ് മാസത്തോളം ഉൽപാദനം ലഭിക്കുന്നതാണ് കെഎൽ2ഉം കെഎൽ3ഉം. 21 ദിവസം കൊണ്ട് ഉൽപാദനം തീരും.

വീണ്ടും പൂക്കും. കെഎൽ4 രണ്ട് തവണ കായ്ക്കും. ഒരു കിലോ തികയാൻ 55 കശുവണ്ടി മതിയാകും എന്നതാണ് കെകെ 55 എന്ന് പേര് നൽകിയിട്ടുള്ള ഇനത്തിന്റെ പ്രത്യേകത എന്നും ബേബി പറയുന്നു. മികച്ചതും വളരെ പഴയ ഇനത്തിൽ പെട്ടതുമായ ഇനം വിളകൾ സംരക്ഷിക്കുകയും രാസവള പ്രയോഗം കുറയ്ക്കുകയും ചെയ്തുള്ള സമ്മിശ്ര കൃഷി രീതി പരീക്ഷിക്കുന്നതാണ് ബേബിയുടെ വിജയരഹസ്യം.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR3 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur5 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala6 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala6 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur6 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala6 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala7 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala8 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala8 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala8 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!