Breaking News
29 കോടിയ്‌ക്ക് 11 സ്കൂൾ കെട്ടിടങ്ങൾക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് 29കോടി രൂപ ചെലവിൽ 11സ്‌കൂൾ കെട്ടിടങ്ങൾ കൂടി നിർമ്മിക്കാൻ അനുമതിയായി. കിഫ്ബിയിൽ മൂന്നു കോടി ചെലവിൽ ഒൻപത് സ്കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളുമാണ് നിർമ്മിക്കുക.
കാസർകോട്,കണ്ണൂർ,മലപ്പുറംജില്ലകളിൽരണ്ടുവീതവുംകോഴിക്കോട്,മലപ്പുറം,തൃശൂർ,പാലക്കാട്,ആലപ്പുഴ,എറണാകുളം എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിർമ്മാണത്തിനായുള്ള തറക്കല്ലിടൽ ഉടൻ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.51കോടി രൂപ ചെലവിട്ട് നിർമ്മിച്ച 43സ്‌കൂൾ കെട്ടിടങ്ങളുടെ പണി പൂർത്തിയായി.
കിഫ്ബിയിലെ മൂന്ന് കോടി രൂപ ചെലവിട്ട് പണിത നാല് സ്‌കൂൾകെട്ടിടങ്ങളും ഒരു കോടി ചെലവിൽ നിർമ്മിച്ച 14സ്‌കൂൾകെട്ടിടങ്ങൾക്കും പുറമെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എട്ട് സ്‌കൂൾകെട്ടിടങ്ങളും നബാർഡ് ഫണ്ടിലുള്ള അഞ്ച് സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്.
സമഗ്ര ശിക്ഷ കേരളയുടെ ഫണ്ടിൽ മൂന്ന് കെട്ടിടങ്ങളും സജ്ജമായി. ഇവ സർക്കാരിന്റെ മൂന്നാം 100ദിന കർമ പരിപാടിയുടെ ഭാഗമായി ഉടൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു