Connect with us

Breaking News

ഡോക്‌ടർമാർ കൈവിട്ടു, അവയവദാനം കുറഞ്ഞു, കാത്തിരിക്കുന്നത് 3000 പേർ

Published

on

Share our post

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിൻമാറിയതോടെ മരണാനന്തര അവയവദാനം കുറഞ്ഞു. കേരളത്തിൽ കഴിഞ്ഞ വർഷം സ്ഥിരീകരിച്ചത് 14 മസ്തിഷ്ക മരണങ്ങൾ മാത്രം. അതേസമയം, ജീവിതം തിരിച്ചുപിടിക്കാൻ അവയവങ്ങൾ പ്രതീക്ഷിച്ച് 3702 പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.കൂടുതൽ മസ്‌തിഷ്‌ക മരണം നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ വർഷം രണ്ടെണ്ണമാണ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീചിത്രയിലും ഒന്ന് വീതം. പേരിനെങ്കിലും സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണാനന്തരം അവയവങ്ങൾ ദാനം ചെയ്താൽ ഒരു വൃക്ക സർക്കാർ മേഖലയ്ക്ക് നൽകണം. മറ്റ് അവയവങ്ങൾ സ്വന്തം രോഗികൾക്ക് നൽകാം.അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ.സോട്ടോയിൽ രണ്ട് കോർഡിനേറ്റർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പ്രതിബന്ധം സൃഷ്ടിച്ചത്1.അവയവദാനത്തിന്റെ മറവിൽ ഡോക്ടർമാരുടെ ഒത്താശയോടെ അവയവക്കച്ചവടം നടക്കുന്നുവെന്ന ആരോപണം ജനങ്ങളിൽ സംശയമുണ്ടാക്കി. മസ്‌തിഷക മരണം എന്ന പേരിൽ നിർബന്ധിത മരണത്തിലേക്ക് തള്ളിവിടുന്നതായും ആക്ഷേപം ഉയർന്നു.2. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ ആക്രമിക്കുന്നതും ഡോക്ടർമാർരെ പിന്തിരിപ്പിക്കുന്നു. അവയവദാനത്തിന് ബന്ധുക്കൾ വിസമ്മതിക്കുന്നു.

3. അവയവദാനത്തിന് മരിക്കുന്ന വ്യക്തിയുടെ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നിവരുടെ അനുമതി വേണം. ഇവരുമായി സംസാരിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല.അപ്‌നിയ പരിശോധനമസ്‌തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധന. രോഗിയുടെ രക്തത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവും സ്വാഭാവിക ശ്വസന ചലനങ്ങളും മസ്തിഷ്‌ക പ്രതികരണവും നിരീക്ഷിക്കും.

ആറു മണിക്കൂർ ഇടവിട്ട് രണ്ട് തവണ ഈ പരിശോധന നടത്തണം. കാർബൺഡൈ ഓക്സൈഡ് ക്രമാതീതമായി വർദ്ധിച്ചെങ്കിൽ മസ്‌തിഷ്‌ക മരണം ഉറപ്പിക്കാം.# ചികിത്സിക്കുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും പുറത്തു നിന്നുള്ള രണ്ട് ഡോക്ടർമാരും (ഒരാൾ സർക്കാർ ഡോക്ടർ) അടങ്ങുന്ന സംഘമാണ് അപ്‌നിയ പരിശോധനയിലൂടെ മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത്.

അതിലേക്ക് കടക്കാതെ ഹൃദയം നിശ്ചലമാകുന്നതുവരെ ഡോക്ടർമാർ കാത്തിരിക്കും.# 2020 ജനുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം അവയവദാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും മസ്തിഷ്ക മരണം വ്യക്തമായാൽ അപ്‌നിയ പരിശോധന നടത്തി രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാം. ആ തീരുമാനമെടുക്കാൻ ഡോക്ടർമാർ തയ്യാറല്ല.അവയവദാനം2012……………….92013………………362014………………582015………………762016………………722017……………..182018………………82019…………….192020……………. 212021…………….172022…………….14കാത്തിരിക്കുന്നവർവൃക്ക………………………….. 2770കരൾ……………………………. 784ഹൃദയം…………………. ………..63കൈകൾ…………………………..14ശ്വാസകോശം……………………. 4പാൻക്രിയാസ്………………….. 11ഒന്നിലേറെ അവയവങ്ങൾ…..56സമൂഹത്തെയും ഡോക്ടർമാരെയും ബോധവത്കരിച്ച് മസ്‌തിഷ്‌ക മരണം സ്ഥിരീകരണവും അവയവദാനവും കാര്യക്ഷമമാക്കും.-ഡോ.നോബിൾ ഗ്രീഷ്യസ്എക്‌സിക്യൂട്ടീവ് ഡയറക്ടർകെ-സോട്ടോ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!