ഹെൽമറ്റ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്നു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

Share our post

തിരുവഞ്ചൂർ: കോട്ടയം തിരുവഞ്ചൂരിൽ ഹെൽമറ്റ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്നു. തിരുവഞ്ചൂർ സ്വദേശി ഷൈജുവാണ് കൊല്ലപ്പെട്ടത്. തിരുവഞ്ചൂരിലെ പോളച്ചിറയിലാണ് സംഭവം.

കൊല്ലപ്പെട്ട ഷൈജുവിന്‍റെ സുഹൃത്ത് ലാലു, ലാലുവിന്‍റെ സുഹൃത്ത് സിബി എന്നിവരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. പോളച്ചിറ ലക്ഷം വീട്ടിലെ താമസക്കാരനായ ഷൈജു ബി.എസ്.പി പ്രവർത്തകനാണ്.

പോളച്ചിറയിലെ വീടിന് 100 മീറ്റർ അകലെ റോഡിന് സമീപം മറ്റൊരു വിടീന് മുമ്പിലാണ് മൃതദേഹം കണ്ടത്. വീട്ടിൽവെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം റോഡിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റർ പതിക്കാൻ ഷൈജു വീടിന് പുറത്തിറങ്ങിയിരുന്നു. പിന്നീട് കണ്ടെത്തിയത് മൃതദേഹമാണ്. ശരീരമാസകലം മുറിവേറ്റ നിലയിലാണ് മൃതദേഹം. പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

ബി.എസ്.പി പ്രവർത്തകനാണെങ്കിലും കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബി.എസ്.പി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!