സുഹൃത്തിനെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Share our post

കായംകുളം: ഉമ്പര്‍നാട്ട് സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പോലീസ് അറസ്റ്റ്‌ചെയ്തയാളുടെ ഭാര്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37)യെയാണ് ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.

കഴിഞ്ഞമാസം 16-ന് രാത്രിയിലാണ് വിനോദിന്റെ സുഹൃത്തായ ഉമ്പര്‍നാട് ചക്കാലകിഴക്കതില്‍ സജേഷ് കുത്തേറ്റുമരിച്ചത്. സംഭവശേഷം ഒളിവിലായിരുന്ന വിനോദിനെ 19-ാം തീയതി പോലീസ് അറസ്റ്റുചെയ്തു. അന്നുമുതല്‍ സോമിനി കായംകുളത്തെ വീട്ടിലായിരുന്നു താമസം. അച്ഛന്‍: സോമന്‍. അമ്മ: സുധര്‍മ്മ. മക്കള്‍. സവിത, വിഷ്ണു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!