ജഗന്നാഥക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തലശേരി: ജഗന്നാഥക്ഷേത്ര മഹോത്സവം ആരംഭിച്ചു. രാത്രി 9.55ന് രാകേഷ് തന്ത്രി പറവൂർ കൊടിയേറ്റിയതോടെയാണ് 10വരെ നീളുന്ന ഉത്സവം തുടങ്ങിയത്. രാത്രി കരിമരുന്ന് പ്രയോഗവും എഴുന്നള്ളത്തുമുണ്ടായി.
ബ്രണ്ണൻ കോളേജിൽ സർവകലാശാലാ കലോത്സവത്തിനൊപ്പമാണ് വടക്കൻ കേരളത്തിലെ ഏറ്റവും വലിയ മഹോത്സവത്തിനും കൊടി ഉയർന്നത്. ശനി രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്യും.
ഗുരു പ്രസദ് സ്വാമികൾ, എം പി അബ്ദുസമദ് സമദാനി എം.പി എന്നിവർ പങ്കെടുക്കും. രാത്രി 9.30ന് ടീം ചിരിമ വോയ്‌സിന്റെ ബംബർ ആഘോഷരാവ്.